ത്രിപുരയിലെ ആക്രമണം ജനാധിപത്യ വിരുദ്ധം ^കാന്തപുരം

ത്രിപുരയിലെ ആക്രമണം ജനാധിപത്യ വിരുദ്ധം -കാന്തപുരം കോഴിക്കോട്: ത്രിപുരയിൽ നടക്കുന്ന ആക്രമണങ്ങൾ ജനാധിപത്യ വിരുദ്ധവും അപലപനീയവുമാണെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. പൗരന്മാരെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന പ്രവണത രാജ്യം ഇക്കാലംവരെ ഉണ്ടാക്കിയെടുത്ത മൂല്യങ്ങൾക്ക് വിരുദ്ധമാണ്. തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിനു ശേഷം സാധാരണ കാണുന്ന ആഹ്ലാദ പ്രകടനമല്ല ത്രിപുരയിൽ കണ്ടത്. മറിച്ച് പാവങ്ങളെ ഉന്നംവെച്ച് അക്രമിക്കുകയും സാധാരണക്കാരുടെ കടകളും വീടുകളും തീയിട്ടു നശിപ്പിക്കുകയും ന്യൂനപക്ഷങ്ങളെ ലക്ഷ്യമാക്കിയുള്ള അതിക്രമണങ്ങളുമാണ്. അക്രമികളെ കണ്ടെത്തി കടുത്ത ശിക്ഷ നൽകണമെന്ന് കാന്തപുരം പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.