കോഴിക്കോട്: സ്വർണക്കടത്ത് കേസിൽ വിദേശത്തേക്ക് മുങ്ങിയ പ്രതിയെ ഡയറക്ടേററ്റ് ഒാഫ് റവന്യൂ ഇൻറലിജൻസ് (ഡി.ആർ.െഎ) അറസ്റ്റുചെയ്തു. താമരശ്ശേരിക്കടുത്ത് കട്ടിപ്പാറ സ്വദേശി കോളിക്കൽ മുഹമ്മദ് അസ്ലം (25) നെയാണ് ഉദ്യോഗസ്ഥർ വീട്ടിലെത്തി അറസ്റ്റുചെയ്തത്. 2017 ജൂലൈ 26ന് കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ മൂന്നേകാൽ കിലോ സ്വർണം സഹിതം പിടിയിലായവർ നൽകിയ വിവരത്തിെൻറ അടിസ്ഥാനത്തിൽ രജിസ്റ്റർചെയ്്ത കേസിലാണ് അറസ്റ്റ്. സ്വർണക്കടത്തിെൻറ മുഖ്യ സൂത്രധാരൻ മുഹമ്മദ് അസ്ലമാണ് എന്നായിരുന്നു പിടിയിലായവരുടെ മൊഴി. 2014ൽ കള്ളക്കടത്തു സ്വർണവുമായി കരിപ്പൂരിൽനിന്ന് മുഹമ്മദ് അസ്ലം ഡി.ആർ.െഎയുടെ പിടിയിലായിരുന്നു. ആ കേസിൽ പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു. ഇതിനിടെയാണ് വീണ്ടും ഇയാൾ കള്ളക്കടത്ത് മേഖലയിലുണ്ടെന്ന വിവരം ഡി.ആർ.െഎക്ക് ലഭിച്ചത്. വിദേശത്തേക്ക് കടക്കാനുള്ള സാധ്യത മുന്നിൽകണ്ട് അസ്ലമിനായി ഡി.ആർ.െഎ നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ ജൂലൈ മൂന്നിന് ഇയാളെ അറസ്റ്റുചെയ്യാൻ ഡി.ആർ.െഎ സംഘം വീട്ടിലെത്തിയെങ്കിലും പ്രതിയുടെ വിവാഹമായതിനാൽ പിന്നീട് ഹാജരാകാമെന്ന ഉറപ്പിൽ പിൻവാങ്ങുകയായിരുന്നു. എന്നാൽ പിന്നീട് ആഗസ്റ്റ് നാലിന് ഇയാൾ കാഠ്മണ്ഡു വഴി ഖത്തറിലേക്ക് കടക്കുകയായിരുന്നു. കഴിഞ്ഞ ഡിസംബർ 28ന് നാട്ടിൽ തിരിച്ചെത്തിയെങ്കിലും വൈത്തിരിയിെല റിസോർട്ടിലടക്കം ഒളിവിൽ കഴിയുകയായിരുന്നു. അടുത്തിടെയായി വീട്ടിൽ വരാറുണ്ട് എന്ന് വിവരം ലഭിച്ചതോടെയണ് അറസ്റ്റുെചയ്തത്. പ്രതിയെ പിന്നീട് രണ്ടുപേരുടെ ജാമ്യത്തിൽ വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.