ഒന്നും ഒളിക്കാനില്ലെങ്കില്‍ സി.പി.എം ഭയപ്പാട് എന്തിന് ^കെ.പി.എ. മജീദ്

ഒന്നും ഒളിക്കാനില്ലെങ്കില്‍ സി.പി.എം ഭയപ്പാട് എന്തിന് -കെ.പി.എ. മജീദ് കോഴിക്കോട്: കണ്ണൂരിലെ ഷുഹൈബ് വധക്കേസിലെ സി.ബി.ഐ അന്വേഷണം സ്വാഗതാര്‍ഹമാണെന്നും രാഷ്ട്രീയ കൊലപാതകങ്ങളുടെ അന്ത്യം കുറിക്കാന്‍ ഇതോടെ സാധ്യമാവട്ടെയെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്. ഏത് അന്വേഷണത്തിനും തയാറാണെന്ന് പറഞ്ഞ സി.പി.എം പിന്നീട് പിറകോട്ടുപോയതും സി.ബി.ഐ അന്വേഷണത്തെ എതിര്‍ത്തതും സംശയാസ്പദമാണ്. കൊന്നവരെ മാത്രമല്ല, കൊല്ലിച്ചവരെയും ഗൂഢാലോചനക്കാരെയും നിയമത്തിന് മുന്നിലെത്തിക്കണം. ഹൈകോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടതിനാൽ കൃത്യത്തിലും ഗൂഢാലോചനയിലും പങ്കെടുത്ത യഥാര്‍ഥ പ്രതികളെ പിടികൂടാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.