യുവഗായകനെ ആദരിച്ചു

കോഴിക്കോട്: 'ഫിദ' എന്ന തെലുങ്കുചിത്രത്തിലൂടെ പ്രശസ്തനായ യുവഗായകൻ സിനോവ് രാജിനെ ആദരിച്ചു. സർഗ മൈലമ്പാടി കലാ-കായിക-സാംസ്കാരിക വേദിയാണ് ചടങ്ങ് സംഘടിപ്പിച്ചത്. മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉപഹാരം നൽകി. സർഗ പ്രസിഡൻറ് ബാബു മൈലമ്പാടി അധ്യക്ഷത വഹിച്ചു. നഗരാസൂത്രണ സ്ഥിരം സമിതി അധ്യക്ഷൻ എം.സി. അനിൽകുമാർ, കൗൺസിലർ ടി.പി. ഷെമീന, വി.പി. മാധവൻ, സി. അജിത്കുമാർ എന്നിവർ സംസാരിച്ചു. സർഗ സെക്രട്ടറി സി.പി. പ്രജി സ്വാഗതവും ട്രഷറർ സി. അനിൽകുമാർ നന്ദിയും പറഞ്ഞു. സിനോവ് രാജ് നയിച്ച ഗാന സന്ധ്യയും അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.