വനിത ദിനത്തിൽ സ്​ത്രീ സൗഹൃദ നിശ മാരത്തണ്‍ 'ഷീത്തോണ്‍ ​'

കോഴിക്കോട്: ലോക വനിതദിനമായ വ്യാഴാഴ്ച നഗരത്തില്‍ നിശ മാരത്തൺ സംഘടിപ്പിക്കുന്നു. കോഴിക്കോട് സ്ത്രീ സൗഹൃദ നഗരമെന്ന സന്ദേശം അറിയിച്ചുെകാണ്ടാണ് 'ഷീത്തോണ്‍' എന്ന പേരിൽ മാരത്തൺ നടത്തുന്നതെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. രാത്രി ഏഴിന് മിഠായിതെരുവ് എസ്‌.കെ സ്‌ക്വയറില്‍ നിന്ന് ആരംഭിച്ച് മാനാഞ്ചിറ മൈതാനം ചുറ്റിയാണ് മാരത്തൺ. വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ച 10 പ്രമുഖ വനിതകളെ ഉദ്ഘാടന ചടങ്ങില്‍ ആദരിക്കും. ഷീത്തോണില്‍ പങ്കെടുക്കുന്ന ഓരോ വനിതയും ഒരു രൂപയോ കഴിയുന്നത്ര തുകയോ സംഭാവന ചെയ്യണം. ഈ തുക കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വനിത കാന്‍സര്‍ സെല്ലിന് കൈമാറും. ഷീത്തോണി​െൻറ ആദ്യഘട്ടം പിന്നിടുമ്പോള്‍ പങ്കെടുക്കുന്നവര്‍ സംഭാവന അര്‍പ്പിക്കും. വൈകീട്ട് അഞ്ചു മുതല്‍ എട്ടു വരെ നടക്കുന്ന വനിത ദിനാഘോഷത്തില്‍ മ്യൂസിക് ബാൻഡ്, യോഗ പ്രദര്‍ശനം എന്നിവയും നടക്കും. ട്രീം ഫ്രിസ്കോയുടെ നേതൃത്വത്തിൽ ലയണ്‍സ് ക്ലബ്, റോട്ടറി ക്ലബുകള്‍, വനിത മാധ്യമ പ്രവര്‍ത്തക കൂട്ടായ്മ, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, കല, കാലിക്കറ്റ് മാനേജ്‌മ​െൻറ് അസോസിയേഷന്‍, കാലിക്കറ്റ് ഫോറം ഫോര്‍ ഐ.ടി, ഇന്ത്യന്‍ ഡ​െൻറല്‍ അസോസിയേഷന്‍ , കോളജുകളിലെ വിദ്യാർഥിനികള്‍ എന്നിവരാണ് ഷീത്തോണില്‍ പങ്കെടുക്കുകയെന്നും സംഘാടകർ അറിയിച്ചു. വിനീഷ് വിദ്യാധരന്‍, രാകേഷ് മേനോന്‍, ദീപ്തി, സന്ധ്യ വർമ, നബീല്‍ റാഷിദ് എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.