കുടുംബശ്രീ ചർച്ച സമ്മേളനം

കോഴിക്കോട്: ലോക വനിതദിനത്തോടനുബന്ധിച്ച് സ്ത്രീകളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് കോഴിക്കോട് കോർപറേഷൻ കുടുംബശ്രീ സി.ഡി.എസ് പ്രവർത്തകർ. 'സ്ത്രീസമത്വം, സ്വാതന്ത്ര്യം- ഒരു പുനർവായന' എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച ചർച്ചസമ്മേളനം മുൻേമയറും എം.പിയുമായ പ്രഫ. എ.കെ പ്രേമജം ഉദ്ഘാടനം ചെയ്തു. ഡോ. ജെ. ദേവിക, ഡോ.എം.ജി മല്ലിക, വിദ്യാ ബാലകൃഷ്ണൻ, പി.എം. ആതിര എന്നിവർ സംസാരിച്ചു. ഡോ. ശ്രീകല മുല്ലശ്ശേരി മോഡറേറ്ററായിരുന്നു. ഒ. രജിത അധ്യക്ഷത വഹിച്ചു. ടി.കെ. ഗീത സ്വാഗതം പറഞ്ഞു. ടൗൺഹാളിൽ നടന്ന ചടങ്ങിൽ നൂറുകണക്കിന് കുടുംബശ്രീ പ്രവർത്തകർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.