സമരം പരിഹരിച്ചില്ലെങ്കിൽ ബഹുജന പ്രക്ഷോഭം -പി. രഘുനാഥ്

കോഴിക്കോട്: കലക്ട്രേറ്റിനു മുന്നിൽ അനിശ്ചിതകാല സമരം നടത്തുന്ന മെഡിക്കൽ കോളജ് ശുചീകരണ വിഭാഗം ദിവസവേതന തൊഴിലാളികളുടെ ആവശ്യം അധികൃതർ ഉടൻ പരിഹരിക്കണമെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് പി. രഘുനാഥ് ആവശ്യപ്പെട്ടു. ഒമ്പത് ദിവസമായി തൊഴിലാളി സംഘടനയായ അഴിമതിവിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സതീഷ് പാറന്നൂർ, സുരേഷ് പുനൂർ, സിസിലി, ബേബി ഇളമരം, വി.ടി. തങ്കമണി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.