സ്​റ്റുഡൻറ്​​ പൊലീസ്​ കാഡറ്റ്​: പാസിങ്​ ഒൗട്ട്​ പരേഡ്​

കോഴിക്കോട്: വെള്ളിമാട്കുന്ന് ജെ.ഡി.ടി ഇസ്ലാം ഹൈസ്കൂൾ എസ്.പി.സി യൂനിറ്റി​െൻറ ഏഴാമത് പാസിങ് ഒൗട്ട് പരേഡ് ജെ.ഡി.ടി ഗ്രൗണ്ടിൽ നടന്നു. കോഴിക്കോട് (സൗത്ത്) അസി. കമീഷണർ അബ്ദുറസാഖ് സല്യൂട്ട് സ്വീകരിച്ചു. ഇൗ വർഷം വിരമിക്കുന്ന അസി. നോഡൽ ഒാഫിസർ (എസ്.പി.സി പ്രോജക്ട്, േകാഴിക്കോട് സിറ്റി) ഇ.കെ. മോഹനെ ചടങ്ങിൽ ആദരിച്ചു. ജെ.ഡി.ടി സ്ഥാപനങ്ങളുടെ പ്രസിഡൻറ് സി.പി കുഞ്ഞിമുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. നഗരസഭ കൗൺസിലർ ബിജുലാൽ, അബ്ദുൽ ഗഫൂർ, അബ്ദുൽ ജബ്ബാർ, മെഡിക്കൽ കോളജ് സി.െഎ. മൂസ വള്ളിക്കാടൻ, ചേവായൂർ സബ് ഇൻസ്പെക്ടർ ഷിജു, സി.പി.ഒ. അഹമ്മദ്, സറീന ലസിദ, സോമിനി, ഷാജി എന്നിവർ സംസാരിച്ചു. മികച്ച സേവനത്തിന് ഫാത്തിമത്ത് റിഫാന, നിദ, അഫ്താബ്, ആയിശ ഫിനു എന്നീ കാഡറ്റുകൾക്ക് അവാർഡുകൾ നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.