ത്രിപുരയിലെ ആക്രമണം: എൽ.ഡി.എഫ്​ പ്രകടനം

കോഴിക്കോട്: ത്രിപുരയിലെ സി.പി.എം ഒാഫിസുകൾ ആക്രമിക്കുന്നതിലും പ്രവർത്തകരെ തിരഞ്ഞുപിടിച്ച് മർദിക്കുന്നതിലും പ്രതിഷേധിച്ച് എൽ.ഡി.എഫ് ആഭിമുഖ്യത്തിൽ വിവിധ കേന്ദ്രങ്ങളിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. കോഴിക്കോട്ട് മുതലക്കുളം കേന്ദ്രീകരിച്ച് നടന്ന പ്രതിഷേധ പ്രകടനത്തിൽ നിരവധി പേർ പങ്കെടുത്തു. മൊഫ്യൂസിൽ ബസ്സ്റ്റാൻഡിൽ ചേർന്ന പൊതുയോഗത്തിൽ പി.കെ. നാസർ അധ്യക്ഷതവഹിച്ചു. മുക്കം മുഹമ്മദ്, ടി. ദാസൻ, ടി.വി. ബാലൻ, കെ.ടി. ആസാദ്, എൻ.കെ. അബ്ദുൽ അസീസ്, സി.പി. ഹമീദ്, പി.വി. നവീന്ദ്രൻ എന്നിവർ സംസാരിച്ചു. എം. മോഹനൻ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.