സ്​തനാർബുദം നിയന്ത്രിക്കാൻ കുടുംബശ്രീ വളൻറിയർമാർ

കോഴിേക്കാട്: നഗരസഭ കുടുംബശ്രീ സി.ഡി.എസ് നടപ്പാക്കുന്ന സമഗ്ര അർബുദ നിവാരണ പദ്ധതിയായ ജീവനം മൂന്നാംഘട്ടത്തി​െൻറ ഭാഗമായി െറസിഡൻറ്സ് അസോസിയേഷനുകളിൽനിന്ന് 'ബ്രസ്റ്റ് ബ്രിഗേഡ്' വളൻറിയർമാരെ തിരഞ്ഞെടുക്കും. സ്തനാർബുദ നിയന്ത്രണത്തി​െൻറ ഭാഗമായി ഇവർക്ക് പ്രത്യേകം പരിശീലനം നൽകും. നിലവിൽ കോർപറേഷൻ സി.ഡി.എസിനു കീഴിൽ 100 ബ്രസ്റ്റ് ബ്രിഗേഡ് വളൻറിയർമാർ നിലവിലുണ്ട്. 30നും 45നും ഇടയിൽ പ്രായമുള്ള വരെയാണ് വളൻറിയർമായി തിരെഞ്ഞടുക്കുക. വർധിച്ചുവരുന്ന സ്തനാർബുദ നിരക്ക് നിയന്ത്രണ വിധേയമാക്കുകയാണ് ലക്ഷ്യം. ഇതി​െൻറ ഭാഗമായി പരിശോധന ക്യാമ്പുകൾക്ക് പുറമെ സ്വയം പരിശോധനാരീതി, അർബുദ ബോധവത്കരണ പ്രവർത്തനങ്ങൾ എന്നിവ െറസിഡൻറ്സ് അസോസിയേഷൻ മുഖേന പൊതുജനങ്ങളിലേക്കെത്തിക്കും. ഒാരോ െറസിഡൻറ്സ്അസോസിയേഷനുകളിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്ന മൂന്ന് സ്ത്രീകളായിരിക്കും പദ്ധതിയുടെ വളൻറിയർമാർ. കണ്ണൂർ മലബാർ കാൻസർ കെയർസൊസൈറ്റി, കുടുംബശ്രീയുടെ പരിശീലന ഗവേഷണ കേന്ദ്രമായ എക്സാത്ത് എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വളൻറിയർമാർക്ക് ആദ്യഘട്ട പരിശീലനം മാർച്ച് 20ന് നൽകും. സ്തനാർബുദം നേരത്തേ കണ്ടെത്തുന്നതിനുള്ള ചെലവ് കുറഞ്ഞതും ഫലപ്രദവുമായ സ്വയം സ്തന പരിശോധനരീതി സ്ത്രീകൾക്ക് വിവരിച്ച് നൽകും. സ്തനാർബുദ സാധ്യത ലക്ഷണമുള്ളവരെ കണ്ടെത്തി രോഗം അകറ്റാനുള്ള ജീവിതശൈലീ ബോധവത്കരണം നൽകും. പരിശോധന ക്യാമ്പും സംഘടിപ്പിക്കും. മലബാർ കാൻസർ സൊസൈറ്റിയുെട സജ്ജീവനി മൊബൈൽ ടെലിമെഡിസിൻ യൂനിറ്റി​െൻറ സേവനം ഉപയോഗപ്പെടുത്തിയാണ് ക്യാമ്പ് നടത്തുക. െറസിഡൻറ്സ് അസോസിയേഷനുകൾ ലെറ്റർഹെഡിൽ മൂന്ന് അംഗങ്ങളുടെ പേരും വിലാസവും ഫോൺ നമ്പറുകളും സഹിതം നേരിേട്ടാ തപാൽ മുഖേനയോ മാർച്ച് 13നു മുമ്പായി രജിസ്റ്റർ ചെയ്യണം. വിലാസം: മെംബർ സെക്രട്ടറി, കുടുംബശ്രീ സി.ഡി.എസ്, കോഴിക്കോട് കോർപറേഷൻ പഴയ ഒാഫിസ്, ബീച്ച് പോസ്റ്റ് ഒാഫിസ്, കോഴിക്കോട്: 673032.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.