കൺവെൻഷൻ

കോഴിക്കോട്: ഡിസ്ട്രിക്ട്സ് മീറ്റ് വർക്കേഴ്സ് അസോസിയേഷൻ (സി.െഎ.ടി.യു) വാർഷിക ജനറൽ ബോഡിയും സംഘടന വിപുലീകരണ കൺവെൻഷനും നടന്നു. സി.െഎ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം എ.കെ. രമേശ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് സി. അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. സി.പി. മുസാഫർ അഹമ്മദ്, ടി.ടി. റഫീഖ് എന്നിവർ സംസാരിച്ചു. ടി.വി. കുഞ്ഞായിൻ കോയ സ്വാഗതവും ടി.കെ. നാസർ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: സി. അബ്ദുൽ ഗഫൂർ (പ്രസി), എം.പി. ശരീഫ്, പി.പി. സമീർ (വൈസ് പ്രസി), ടി.വി. കുഞ്ഞായിൻകോയ (ജന. സെക്ര), ടി.ടി. റഫീഖ്, ടി.കെ. നാസർ (സെക്ര), കെ.പി. അശ്റഫ് (ട്രഷ). വനിതകൾക്ക് സൗജന്യ ഡ്രൈവിങ് പരിശീലനം കോഴിക്കോട്: 'ഹലോ ഡ്രൈവേഴ്സ്' ലോക വനിത ദിനമായ മാർച്ച് എട്ടിന് വനിതകൾക്ക് മാത്രമായി വിദഗ്ധ ആളുകളുടെ മേൽനോട്ടത്തിൽ സൗജന്യമായി കാർ ഡ്രൈവിങ് പരിശീലിപ്പിക്കും. സ്വന്തമായി വാഹനമുണ്ടായിട്ടും ഒാടിക്കാൻ വിഷമിക്കുന്നവർക്കും സ്ഥിരം ഡ്രൈവറെ ആവശ്യമില്ലാത്തവർക്കും അവശ്യസമയത്ത് ഡ്രൈവറെ കിട്ടാതെ വിഷമിക്കുന്നവർക്കുമായി ഡ്രൈവർമാരെ നൽകുന്ന സ്ഥാപനമാണ് ഹലോ ഡ്രൈവേഴ്സ്. സൗജന്യ പരിശീലനത്തിനുള്ള ഫോൺ: 0495 2555433, 9349555433. ഫുട്ബാൾ ടൂർണമ​െൻറ് കോഴിക്കോട്: ഭട്ട് റോഡ് ഗല്ലി യൂത്ത് വിങ് സംഘടിപ്പിക്കുന്ന ഒന്നാമത് റിൻഷിത്ത് സ്മാരക ഏകദിന സെവൻസ് ഫുട്ബാൾ ടൂർണമ​െൻറ് (ബൂട്ട്) ഭട്ട് റോഡ് ബീച്ച് ഗ്രൗണ്ടിൽ ഏപ്രിൽ എട്ടിന് നടക്കും. പെങ്കടുക്കുന്ന ടീമുകൾ 24ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 9526339656, 7558026196.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.