റെന്‍സ്‌ഫെഡ് ജില്ലസമ്മേളനം ഇന്ന്

കോഴിക്കോട്: കെട്ടിടനിർമാണരംഗത്ത് പ്രവര്‍ത്തിക്കുന്ന എൻജിനീയര്‍മാരുടെയും സൂപ്പര്‍വൈസര്‍മാരുടെയും സംഘടന റെജിസ്‌ട്രേഡ് എൻജിനീയേഴ്‌സ് ആൻഡ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍ (റെന്‍സ്‌ഫെഡ്) ജില്ലസമ്മേളനം വ്യാഴാഴ്ച നടക്കും. കണ്ണൂര്‍ റോഡിലെ സിറ്റി ഹൗസില്‍ ചേരുന്ന സമ്മേളനം രാവിലെ 10ന് ജില്ലപഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്യും. സംസ്ഥാനതല അഡ്‌ഹോക്ക് കമ്മിറ്റിയുടെ രൂപവത്കരണവും നടക്കും. സ്വാഗതസംഘം ഭാരവാഹികളായ മധുസൂദനന്‍, കെ. മനോജ്, സി. വിജയകുമാര്‍, മുസ്തഫ, രാജേഷ് പുത്തന്‍പുരയില്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.