തണ്ണീർത്തടം നികത്തിയ സ്​ഥലം നിരീക്ഷണ സമിതി പരിശോധിച്ചു

കക്കോടി: വാർഡ് അംഗത്തി​െൻറ ഭാര്യയുടെ പേരിലുള്ള നീർത്തടപ്രദേശം നികത്തിയ സ്ഥലം പ്രാദേശിക നീർത്തട നിരീക്ഷണ സമിതി പരിശോധിച്ചു. കക്കോടി ബദിരൂരിൽ രണ്ടാം വാർഡ് അംഗം പി. ഉണ്ണികൃഷ്ണ​െൻറ ഭാര്യ ചിയ്യക്കരകണ്ടി ഷിനിയുടെ പേരിലുള്ള സ്ഥലത്ത് മണ്ണിട്ടത് വിവാദമായതിനെതുടർന്ന് കൃഷി ഒാഫിസറുടെയും സ്പെഷൽ വില്ലേജ് ഒാഫിസറുടെയും നിർദേശത്തെ തുടർന്ന് ഉടമസ്ഥർതന്നെ നീക്കം ചെയ്തിരുന്നു. എന്നാൽ, പൂർണമായും മണ്ണ് നീക്കം ചെയ്തില്ലെന്ന പരാതി നിലനിൽക്കെയാണ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ചോയിക്കുട്ടി, കൃഷി ഒാഫിസർ ബിന്ദു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചത്. നികത്തിയ മണ്ണ് പൂർണമായും നീക്കം ചെയ്തിട്ടില്ലെന്നും ശേഷിക്കുന്നവ കൂടി നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കൃഷി ഒാഫിസർ പറഞ്ഞു. എന്നാൽ, സമീപവാസിയുടെ ഗൃഹപ്രവേശനത്തോടനുബന്ധിച്ച് പന്തൽ ഒരുക്കുന്നതിനാണ് 12 ലോഡ് മണ്ണ് ഇറക്കിയതെന്നും പരാതി ഉയർന്നപ്പോൾ അവ നീക്കം ചെയ്തിട്ടുണ്ടെന്നും ത​െൻറ പേരിലാണ് സ്ഥലമെന്ന ആരോപണം ശരിയല്ലെന്നും വാർഡ് അംഗം ഉണ്ണികൃഷ്ണൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.