തണ്ണീർത്തടം നികത്തിയ മണ്ണ്​ വില്ലേജ്​ ഒാഫിസർ നീക്കം ചെയ്യിപ്പിച്ചു

ചേളന്നൂർ: അമ്പലത്തുകുളങ്ങരയിൽ അനധികൃതമായി തണ്ണീർത്തടം നികത്തിയ മണ്ണ് വില്ലേജ് ഒാഫിസർ എടുത്തുമാറ്റിച്ചു. പുളിക്കൂൽ ക്ഷേത്രം റോഡ് ആരംഭിക്കുന്നിടത്ത് മണ്ണിട്ട് തണ്ണീർത്തടം നികത്തുന്നത് കഴിഞ്ഞ ദിവസം 'മാധ്യമം' റിപ്പോർട്ട് െചയ്തിരുന്നു. മണ്ണിറക്കിയത് വിവാദമായതോടെ സ്ഥലമുടമ മണ്ണ് നികത്തി പാറപ്പൊടി നിരത്തുകയായിരുന്നു. സ്ഥലം പരിശോധിച്ച റവന്യൂ അധികൃതർ ആവശ്യപ്പെട്ടതി​െൻറ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച ഉച്ചയോടെ സ്ഥലമുടമ മണ്ണ് നീക്കം ചെയ്തത്. തട്ടുകടകളും മത്സ്യവിൽപന കേന്ദ്രങ്ങളും ആരംഭിക്കുന്നതി​െൻറ മറവിൽ ചേളന്നൂരിൽ റോഡരികിലെ തണ്ണീർത്തടങ്ങൾ നികത്തുന്നത് വ്യാപകമായിരുന്നു. photo: thaneer1 thaneer2 thaneer3 അമ്പലത്തുകുളങ്ങരയിൽ അനധികൃതമായി തണ്ണീർത്തടം നികത്തിയ മണ്ണ് നീക്കം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.