അവയവദാതാക്കളു​െടയും സ്വീകർത്താക്കളു​െടയും സംഗമം

അത്തോളി: തലക്കുളത്തൂർ സ്പർശം പെയിൻ പാലിയേറ്റിവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ അവയവദാതാക്കളുടെയും സ്വീകർത്താക്കളുെടയും സംഗമവും ഹോം കെയർ ആംബുലൻസി​െൻറ ഉദ്ഘാടനവും മന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിച്ചു. സ്പർശം പ്രസിഡൻറ് കെ. ജമീല അധ്യക്ഷത വഹിച്ചു. അവയവദാതാക്കളെ തലക്കുളത്തൂർ പഞ്ചായത്ത് പ്രസിഡൻറ് സി. പ്രകാശൻ മാസ്റ്റർ അനുമോദിച്ചു. വി.കെ. അനിൽകുമാർ, പി.കെ. സത്യൻ മാസ്റ്റർ, കെ.ടി. പ്രമീള എന്നിവർ സംസാരിച്ചു. ചിത്രം: ambulance33.jpg സ്പർശം പെയിൻ പാലിയേറ്റിവിന് അനുവദിച്ച ഹോം കെയർ ആംബുലൻസി​െൻറ താക്കോൽദാനം മന്ത്രി എ.കെ. ശശീന്ദ്രൻ കൈമാറുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.