പാവയിൽ ഫെസ്​റ്റ്​: സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനം ചെയ്തു

പാവയിൽ ഫെസ്റ്റ്: സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനം അത്തോളി: ഏപ്രിൽ മൂന്നു മുതൽ ഒമ്പതു വരെ നടക്കുന്ന രണ്ടാമത് പരിസ്ഥിതി സൗഹാർദ ടൂറിസം മേളയായ പാവയിൽ ഫെസ്റ്റി​െൻറ സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനം ജില്ല കലക്ടർ യു.വി. ജോസ് ഉദ്ഘാടനം ചെയ്തു. പാവയിൽ പുഴയോരത്ത് നടന്ന ജല പ്രതിജ്ഞക്ക് കലക്ടർ നേതൃത്വം നൽകി. പുഴകൾ സംരക്ഷിക്കപ്പെടുകയെന്ന ഉദ്ദേശ്യത്തോടുകൂടി നടത്തുന്ന ഫെസ്റ്റുകൾ അഭിനന്ദിക്കപ്പെടണമെന്നും ടൂറിസം സാമ്പത്തിക മേഖലയാക്കി നാടി​െൻറ വികസനം യാഥാർഥ്യമാക്കുന്നതോടൊപ്പം ടൂറിസ്റ്റുകളെ ആകർഷിക്കുവാനും കഴിയണമെന്നും കലക്ടർ പറഞ്ഞു. തലക്കുളത്തൂർ പഞ്ചായത്ത് പ്രസിഡൻറ് സി. പ്രകാശൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പി. പ്രദീപ് കുമാർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ. സഹദേവൻ സ്വാഗതവും ട്രഷറർ ബൈജു കോരാമ്പ്ര നന്ദിയും പറഞ്ഞു. ഫ്ലവർ ഷോ, ജല വിനോദ മേള, ജില്ലതല ബാല ചിത്രരചന മത്സരം, കുടുംബശ്രീ കലോത്സവം, നാടകം എന്നീ പരിപാടികൾ അരങ്ങേറും. ടൂറിസം പ്രമോഷൻ കൗൺസിൽ, കേരള സംഗീത അക്കാദമി, ലളിതകല അക്കാദമി, ജില്ല സ്പോർട്സ് കൗൺസിൽ എന്നിവരുടെ സഹകരണത്തോടെയാണ് ഫെസ്റ്റ് അരങ്ങേറുക. photco: atholi 10.jpg പാവയിൽ ഫെസ്റ്റി​െൻറ സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനത്തോടനുബന്ധിച്ചു നടന്ന ജല പ്രതിജ്ഞ ചടങ്ങിന് കലക്ടർ യു.വി. ജോസ് നേതൃത്വം നൽകുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.