കുടുംബശ്രീ വസ്ത്രശേഖരണത്തിന് മികച്ച തുടക്കം

കോഴിക്കോട്: കോർപറേഷൻ കുടുംബശ്രീയുടെ വസ്ത്രശേഖരണ യജ്ഞത്തിന് മികച്ച തുടക്കം. ആദ്യദിനമായ തിങ്കളാഴ്ച മൂന്ന് െറസിഡൻറ്സ് അസോസിയേഷനുകളാണ് തങ്ങളുടെ വസ്ത്രശേഖരം കുടുംബശ്രീക്ക് നൽകിയത്. 800ലധികം വസ്ത്രങ്ങൾ ആദ്യദിനത്തിൽ മാത്രം പലരും എത്തിച്ചുകൊടുത്തു. പുത്തൻ വസ്ത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്. 15 റെസി. അസോസിയേഷനുകൾ യജ്ഞത്തിൽ പങ്കാളിയാകാമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്. 12 ഇടങ്ങളിൽനിന്ന് അടുത്ത ദിവസങ്ങളിൽ കുടുംബശ്രീ വാഹനമുപയോഗിച്ച് വസ്ത്രം ശേഖരിക്കും. 2013 മുതൽ കോർപറേഷൻ കുടുംബശ്രീ പ്രവർത്തകർ നടത്തുന്ന വസ്ത്രശേഖരണം ഉൗർജിതമാക്കുകയാണ് യജ്ഞത്തി​െൻറ ലക്ഷ്യം. ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ഉപയോഗിച്ച വസ്തുക്കൾ പുനരുപയോഗിക്കുക എന്ന ഉദ്ദേശ്യംകൂടി ഇതിനുണ്ട്. ഇത്തരത്തിൽ ശേഖരിച്ച വസ്ത്രങ്ങൾ ന്യൂഡൽഹിയിലും മറ്റും അഭയാർഥി ക്യാമ്പുകളിൽ കഴിയുന്നവർക്ക് എത്തിച്ചുനൽകുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ജനുവരിയിൽ റോഹിങ്ക്യൻ അഭയാർഥികൾക്കായി ഡൽഹിയിലേക്ക് രണ്ട് ലോഡ് വസ്ത്രങ്ങൾ കോഴിക്കോട്ടുനിന്ന് കൈമാറിയിരുന്നു. വീടുകളിൽ ഉപയോഗിക്കാതെ കിടക്കുന്ന നല്ല വസ്ത്രങ്ങൾ കഴുകി ഇസ്തിരിയിട്ട് പ്ലാസ്റ്റിക് സഞ്ചികളിലിടാതെ നഗരസഭയുടെ പഴയ ഒാഫിസ് കെട്ടിടത്തിലെ കുടുംബശ്രീ ഒാഫിസിൽ രാവിലെ 10.30നും ഒരുമണിക്കുമിടയിൽ എത്തിച്ച് സംരംഭത്തിൽ പങ്കാളിയാവാം. എന്നാൽ, ചിലരെങ്കിലും തീരെ ഉപയോഗശൂന്യവും കീറിപ്പറിഞ്ഞതുമായ വസ്ത്രങ്ങൾ എത്തിക്കുന്നുണ്ടെന്നും ഇക്കാര്യം ശ്രദ്ധിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. പുത്തൻ വസ്ത്രങ്ങൾ നഗരത്തിലെ അഗതികൾക്ക് വിഷുസമ്മാനമായി നൽകാനും പദ്ധതിയുണ്ടെന്ന് കുടുംബശ്രീ മെംബർ സെക്രട്ടറി എം.വി. റംസി ഇസ്മായിൽ പറഞ്ഞു. ഫോൺ: 0495 2360095, 9745304214.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.