അൽമർകസുൽ ഫാറൂഖി 11 പേർക്ക്​ സനദ്​ നൽകി

കോഴിക്കോട്: അൽമർകസുൽ ഫാറൂഖിയിൽ 11 പേർക്ക് സനദ് നൽകി. ഉസ്താദ് അബ്ദുറസാഖ് അധ്യക്ഷതവഹിച്ചു. അബ്ദുറഹീം മൗലവി, ലുഖ്മാനുൽ ഹകീം ബാഖവി, ആമിർ ബാഖവി ഉൾപ്പെടെയുള്ളവരാണ് സനദ് ഏറ്റുവാങ്ങിയത്. നാദാപുരം മുദർരിസ് കുഞ്ഞാലി മുസ്ലിയാർ സനദ്ദാനം നിർവഹിച്ചു. കുണ്ടൂർ മർകസ് പ്രിൻസിപ്പൽ അബ്ദുൽ ഗഫൂർ ഖാസിമി സനദ്ദാന പ്രസംഗം നടത്തി. ഹംസ ഫൈസി, അബ്ദുറഹിമാൻ ഫൈസി, മുഹമ്മദ് അസ്ലം അഹ്സനി തുടങ്ങിയവർ സംസാരിച്ചു. ഖത്മുൽ ഖുർആൻ പ്രാർഥനക്ക് എം.എം. മുസ്തഫ മുസ് ലിയാർ നേതൃത്വം നൽകി. അബ്ദുസ്സമദ് ഫൈസി സ്വാഗതവും സി.ബി.വി സകരിയ നന്ദിയും പറഞ്ഞു. മായനാട് എ.യു.പി സ്കൂൾ വാർഷികാഘോഷം കോഴിക്കോട്: മായനാട് എ.യു.പി സ്കൂളി​െൻറ 112ാം വാർഷികാഘോഷവും യാത്രയയപ്പു സമ്മേളനവും കോർപറേഷൻ ഡെ. മേയർ മീരാ ദർശക് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ മിമിക്രി ആർട്ടിസ്റ്റ് ദേവരാജ് മുഖ്യാതിഥിയായി. യോഗത്തിൽ കൗൺസിലർ കെ.എസ്. പ്രബീഷ് കുമാർ അധ്യക്ഷതവഹിച്ചു. സർവിസിൽനിന്ന് വിരമിക്കുന്ന സോജോ ജോസഫ്, കെ. വിമല എന്നിവരെ ആദരിച്ചു. യോഗത്തിൽ പി.ടി.എ പ്രസിഡൻറ് കെ.പി. സുലൈമാൻ, പി.എൻ. ജയാനന്ദൻ, ടി.പി. അനിൽകുമാർ, പി.കെ. റൈസാന, സി.പി. സുരേഷ് ബാബു, സി. പ്രീത, വി. സിന്ധു, പി.കെ. ഫാത്തിമ റിസ, എൻ.കെ. റഫീഖ് എന്നിവർ സംസാരിച്ചു. പി. അംബിക സ്വാഗതവും പി.എൻ. ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.