പറവകള്‍ക്കൊരു തണ്ണീര്‍കുടം പദ്ധതി ഉദ്​ഘാടനം

പറവകള്‍ക്കൊരു തണ്ണീർക്കുടം പദ്ധതി ഉദ്ഘാടനം ബേപ്പൂർ: കടുത്ത വേനല്‍ച്ചൂടില്‍ ദാഹജലത്തിനായി അലയുന്ന പറവകള്‍ക്ക് കുടിവെള്ളം തയാറാക്കി ബേപ്പൂര്‍ മുദാക്കര മഹല്ല് എസ്.കെ.എസ്.എസ്.എഫ് മാതൃകയായി. യാസീൻ മദ്റസക്കു സമീപമുള്ള മരങ്ങളിൽ തൂക്കുപാത്രം കെട്ടിയാണ് പക്ഷികൾക്ക് വെള്ളം കൊടുക്കാനുള്ള സജ്ജീകരണം ചെയ്തത്. എസ്.കെ.എസ്.എസ്.എഫി​െൻറ എല്ലാ പ്രവർത്തകരുടെയും വീടിനു സമീപമുള്ള മരങ്ങളിൽ പക്ഷികൾക്ക് പാത്രത്തിൽ വെള്ളം ശേഖരിച്ചുവെക്കുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി. പ്രദേശവാസികൾ ആവശ്യപ്പെട്ടാൽ വെള്ളം ശേഖരിക്കാനുള്ള തൂക്കുപാത്രം നൽകുമെന്നും സംഘാടകർ അറിയിച്ചു. പദ്ധതി മഹല്ല് ഖത്തീബ് സിദ്ദീഖ് ഫൈസി ഉദ്ഘാടനം ചെയ്തു. എം. ബശീര്‍ ഹാജി, പി. ജാബിര്‍, ശറഫുദ്ദീന്‍ ദര്‍സി, പി.വി. ജബ്ബാര്‍, കെ.പി. നൂഹ്, എം. അല്‍ത്വാഫ്, സി. ലിജാസ് എന്നിവർ സംബന്ധിച്ചു. photo: skssf parava ബേപ്പൂര്‍ മുദാക്കര മഹല്ല് എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിച്ച 'പറവകള്‍ക്കൊരു തണ്ണീര്‍ക്കുടം' പദ്ധതി ഖത്തീബ് സിദ്ദീഖ് ഫൈസി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.