കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രി ശുചീകരണ വിഭാഗം പഴയകാല തൊഴിലാളികളുടെ സംഘടനയായ അഴിമതിവിരുദ്ധ സമിതി കലക്ടറേറ്റിനു മുന്നിൽ ഏഴു ദിവസമായി തുടരുന്ന അനിശ്ചിതകാല സത്യഗ്രഹസമരത്തിന് പിന്തുണയുമായി കോൺഗ്രസ് ജില്ല നേതാക്കൾ സമരപ്പന്തൽ സന്ദർശിച്ചു. ഡി.സി.സി മുൻ പ്രസിഡൻറ് കെ.സി. അബു, കെ.പി.സി.സി അംഗം കെ.വി. സുബ്രഹ്മണ്യൻ, പി.ടി. ജനാർദനൻ എന്നിവരാണ് ഐക്യദാർഢ്യവുമായി എത്തിയത്. ദലിത് ലീഗ് സംസ്ഥാന പ്രസിഡൻറും മുൻ എം.എൽ.എയുമായ യു.സി. രാമൻ സമരപ്പന്തലിൽ സന്ദർശനം നടത്തി. ചടങ്ങിൽ സതീഷ് പാറന്നൂർ അധ്യക്ഷത വഹിച്ചു. കെ.യു. ശശിധരൻ, വേലായുധൻ വേട്ടാത്ത്, എം. സുരേഷൻ, എം. മാളു, ടി.പി. തങ്കമണി, കെ. ബേബി, കെ.ആർ. ശ്രീത, കെ.കെ. സരോജിനി, കെ.പി. സിസിലി, ദീപ, ഇ.എം. ശാന്ത എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.