ജനകീയ ആശുപത്രികൾ സ്​ഥാപിക്കും

കോഴിക്കോട്: തെരുവി​െൻറ മക്കൾ ചാരിറ്റി വാട്സ്ആപ് കൂട്ടായ്മ എല്ലാ ജില്ലകളിലും ജനകീയ ആശുപത്രികൾ സ്ഥാപിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കാസർകോട് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന കാൽനട സഹനയാത്രക്ക് നല്ല സ്വീകാര്യതയാണ് ലഭിക്കുന്നത്. തെരുവി​െൻറ മക്കളെ സർക്കാർ ഏറ്റെടുക്കുക, പെട്രോളിയം ഉൽപന്നങ്ങളുടെ ജി.എസ്.ടി അഞ്ചു ശതമാനമാക്കുക, പണിമുടക്കില്ലാത്ത സംസ്ഥാനമെന്ന ലക്ഷ്യം യാഥാർഥ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും ഉന്നയിക്കുന്നത്. എല്ലാ ജില്ലകളിലും കൂട്ടായ്മ രൂപവത്കരിക്കുന്നുണ്ട്. എം.ജി.എസ്. നാരായണൻ, ജാഥ ക്യാപ്റ്റൻ ഹാരിസ് രാജ്, സലീം വട്ടക്കിണർ, ഗുലാം ഹുസൈൻ, റഷീദ് മലബാർ, പ്രഫ. േഗാപാലകൃഷ്ണൻ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.