ദേശീയപാതയിൽ പൊലീസ് പിടിച്ചിട്ട ചരക്കു ലോറികൾ വഴിമുടക്കുന്നു

ദേശീയപാതയിൽ പൊലീസ് പിടിച്ചിട്ട ചരക്കു ലോറികൾ വഴിമുടക്കുന്നു ഫറോക്ക്: ഫറോക്ക് പൊലീസ് സ്റ്റേഷനു മുന്നിൽ ദേശീയ പാതയോരത്ത് വിവിധ കേസുകളിൽ പിടിച്ചിട്ട ചരക്കു ലോറികൾ വഴിമുടക്കുന്നു. വർഷങ്ങളായി റോഡരികിൽ കിടക്കുന്ന പൊലീസ് പിടിച്ചിട്ട വാഹനങ്ങൾക്ക് പുറമെയാണ് കഴിഞ്ഞ രണ്ടു മാസം മുമ്പ് രണ്ട് ചരക്കു ലോറികൾ റോഡിൽ കൊണ്ടിട്ടത്. ഹൈവേയിലെ നടപ്പാതയിൽ കിടക്കുന്ന ചരക്കു ലോറികൾ കാരണം കാൽനടയാത്രികർ റോഡിലിറങ്ങി നടക്കാൻ നിർബന്ധി തരാവുകയാണ്. മാസങ്ങളായി ചരക്ക് ലോറികളും പിടിച്ചിട്ട മറ്റ് വാഹനങ്ങളും കാരണം ഇവിടെ അപകട സാധ്യത ഏറെയാണ്. നിയമലംഘനം കണ്ടാലും വാഹനങ്ങള്‍ സ്റ്റേഷനിലെത്തിക്കാന്‍ ഇപ്പോള്‍ പൊലീസുകാര്‍ക്ക് മടിയാണ്. പിടികൂടുന്ന വാഹനങ്ങള്‍ പൊലീസുകാര്‍ക്കുതന്നെ പൊല്ലാപ്പാകുന്ന അവസ്ഥയാണ്. വിവിധ കേസുകളില്‍ പിടികൂടുന്ന വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ സ്ഥലമില്ലാത്തത് പ്രയാസമാകുന്നു. അനധികൃത മണല്‍ കടത്തിയതിന് പിടിയിലായവയാണ് വാഹനങ്ങളില്‍ ഏറെയും. ലോറികള്‍ ഉള്‍പ്പെടെയുള്ള ഇത്തരം വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ സ്ഥലമില്ല. വര്‍ഷങ്ങള്‍ക്കുമുമ്പ് പിടികൂടിയ വാഹനങ്ങള്‍വരെ വിവിധ സ്റ്റേഷന്‍ കോമ്പൗണ്ടുകളില്‍ തുരുമ്പെടുത്ത് കിടക്കുകയാണ്. പലതും ഇനി ഉപയോഗിക്കാനാകാത്ത അവസ്ഥയിലാണ്. കേസില്‍ ഉള്‍പ്പെട്ട വാഹനങ്ങള്‍ വിലകെട്ടി കൊണ്ടുപോകാന്‍ ഉടമസ്ഥര്‍ പിന്നീട് ശ്രമിക്കാറില്ല. പഴകിയ വാഹനങ്ങള്‍ക്കായി ആരും വരാറുമില്ല. ഇതാണ് സ്റ്റേഷനിലെ സ്ഥലം മുടക്കിയായി വാഹനങ്ങള്‍ കെട്ടിക്കിടക്കാന്‍ കാരണം. ഫറോക്ക് സ്റ്റേഷനില്‍ മാത്രം നൂറിലധികം വാഹനങ്ങളുണ്ട്. വാഹനങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പിടിയിലാകുമ്പോള്‍ മോട്ടോര്‍ വാഹന വകുപ്പി​െൻറ മൂല്യനിര്‍ണയത്തില്‍ കൂടിയ വിലയായിരിക്കും രേഖപ്പെടുത്തിയിരിക്കുക. എന്നാല്‍, പിന്നീട് വില കുറയുമ്പോള്‍ ഉടമസ്ഥര്‍ പഴയ വിലകെട്ടിവെച്ച് വാഹനം കൊണ്ടുപോകാന്‍ തയാറാകില്ല. ഇതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. കോടതിയില്‍ കേസുള്ള വാഹനങ്ങള്‍ നഷ്ടപ്പെട്ടാല്‍ അതിന് പൊലീസ് ഉദ്യോഗസ്ഥര്‍ ഉത്തരവാദികളാവും. അതുകൊണ്ട് പൊലീസ് സ്റ്റേഷന്‍ പരിസരത്തുതന്നെ സൂക്ഷിക്കാന്‍ ഇവര്‍ നിര്‍ബന്ധിതരാവുകയാണ്. സൗകര്യം കുറഞ്ഞ പൊലീസ് സ്റ്റേഷന്‍ പരിസരങ്ങളില്‍ വാഹനങ്ങള്‍ കൂടി നിര്‍ത്തിയിടുന്നതോടെ വലിയ പ്രയാസമാണ് നേരിടുന്നത്. കേസില്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ റോഡരികില്‍ നിര്‍ത്തിയിടരുതെന്ന് ഹൈകോടതി വിധിയും വന്നിട്ടുണ്ട്. പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ഉദ്യോഗസ്ഥര്‍. photo: lorry10.jpg ദേശീയപാതയിൽ ഫറോക്ക് പൊലീസ് സ്റ്റേഷന് മുൻവശത്ത് മാസങ്ങളായി വഴിമുടക്കിയായി കിടക്കുന്ന ചരക്കു ലോറികൾ photo : maliniyam10.jpg ചെറുവണ്ണൂരിൽ കരുണ റോഡിൽ തള്ളിയ മാലിന്യം photo: dentalcamp രാമനാട്ടുകര വായനശാല വയോജനവേദി ഒലിവ് ഡ​െൻറൽ ഹോം എന്നിവയുടെ ആഭിമുഖ്യത്തിൽ സൗജന്യ ദന്ത പരിശോധന ക്യാമ്പ് രാമനാട്ടുകര നഗരസഭ കൗൺസിലർ രാജൻ പുൽപ്പറമ്പിൽ ഉദ്‌ഘാടനം ചെയ്യുന്നു പൊതുറോഡിൽ മാലിന്യം തള്ളി ഫറോക്ക് : ചെറുവണ്ണൂർ കരുണ ആശുപത്രിക്കു പിൻവശത്തെ പൊതു റോഡിൽ മാലിന്യം തള്ളി. സാന്ദ്രം െറസിഡൻറ്സ്‌ അസോസിയേഷൻ പരിധിയിലെ കരുണ ഹോസ്പിറ്റലിനു പിറകിലുള്ള റോഡിലാണ് പ്ലാസ്റ്റിക്‌ മാലിന്യങ്ങളും ചീഞ്ഞുനാറുന്ന മറ്റു മാലിന്യങ്ങളും ഉൾപ്പെടെയുള്ളവ കവറുകളിൽ നിറച്ച് രാത്രിയിൽ തള്ളിയത്‌. ദിവസേന വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേർ യാത്ര ചെയ്യുന്ന റോഡിൽ മാലിന്യം തള്ളിയത് പ്രദേശത്തുകാരെ ദുരിതത്തിലാക്കിയിട്ടുണ്ട്. മാലിന്യം തള്ളിയവരെ പിടികൂടുന്നതിനായി അസോസിയേഷൻ പ്രവർത്തകർ പ്രദേശത്ത് പരിശോധന നടത്തി. തുടർന്ന് നല്ലളം പൊലീസിൽ പരാതി നൽകി. പ്ലാസ്റ്റിക് കവറുകൾക്കിടയിലെ മാലിന്യങ്ങളിൽനിന്ന് ലഭിച്ച ആശുപത്രി ബില്ലുകളിലെ വിലാസം കേന്ദ്രീകരിച്ചും പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങൾ അസോസിയേഷൻ പ്രവർത്തകർ നടത്തിവരുകയാണ്. കെ.വി. സിദ്ദീഖ്‌, ചന്ദ്രൻ ചാലിയകത്ത്‌, വി.പി. ഹസൻ കോയ, പി. വേണുഗോപാൽ. എം.കെ. ബാബുരാജ്‌, ടി. റാഫി, പി.പി. ഹംസകോയ എം. മോയിൻകുട്ടി എന്നിവർ നേതൃത്വം നൽകി. സൗജന്യ ദന്ത പരിശോധന ക്യാമ്പ് രാമനാട്ടുകര: രാമനാട്ടുകര വായനശാല, വയോജനവേദി, ഒലിവ് ഡ​െൻറൽ ഹോം എന്നിവയുടെ ആഭിമുഖ്യത്തിൽ സൗജന്യ ദന്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. രാമനാട്ടുകര നഗരസഭ കൗൺസിലർ രാജൻ പുൽപറമ്പിൽ ഉദ്‌ഘാടനം ചെയ്തു. വയോജനവേദി ചെയർമാൻ എസ്. ധർമരാജ അയ്യർ അധ്യക്ഷത വഹിച്ചു. വായനശാല പ്രസിഡൻറ് ടി.പി. കൃഷ്‌ണൻ, പ്രദീപ് രാമനാട്ടുകര, കെ. കുഞ്ഞിപ്പ എന്നിവർ സംസാരിച്ചു. ജോ. കൺവീനർ ടി.വി. അശോകൻ സ്വാഗതവും വൈസ് ചെയർമാൻ പി.കെ. നാരായണൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.