ജൈവ മഞ്ഞൾ കൃഷിയിൽ അരുണിമക്ക് വിജയഗാഥ

ജൈവ മഞ്ഞൾകൃഷിയിൽ അരുണിമക്ക് വിജയഗാഥ പാലാഴി: ഒന്നേകാൽ ഏക്കറിൽ പാലാഴി അരുണിമ സ്വാശ്രയ സംഘത്തി​െൻറ നേതൃത്വത്തിൽ ഒരുക്കിയ ജൈവ മഞ്ഞൾ കൃഷിയിൽ മികച്ച വിളവെടുപ്പ്. മാസങ്ങൾക്ക് മുമ്പാണ് പാലാഴിക്ക് സമീപം മഞ്ഞൾകൃഷി പരീക്ഷണമൊരുക്കിയത്. ഒളവണ്ണ കൃഷി ഓഫിസർ അജയ് അലക്സി​െൻറ നിർദേശപ്രകാരമായിരുന്നു കൃഷി. ഞായറാഴ്ച രാവിലെ നടന്ന വിളവെടുപ്പ് പി.ടി.എ. റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി മഞ്ഞൾ വിപണനം ഉദ്ഘാടനം ചെയ്തു. പച്ചില വളത്തിനു പുറമെ, ചാണകം, പയർ, ശീമകൊന്ന, ശർക്കര എന്നിവ ഉപയോഗിച്ചുണ്ടാക്കുന്ന ജൈവവളമാണ് ഉപയോഗിച്ചത്. 40 രൂപ നിരക്കിൽ പച്ച മഞ്ഞളായിട്ടാണ് വിപണിയിലിറക്കുന്നത്‌. നല്ല കൃഷി ഓഫിസർക്കുള്ള അവാർഡിന് അർഹനായ ഒളവണ്ണ കൃഷി ഓഫിസർ അജയ് അലക്സിനെ ഹരിത കേരള മിഷൻ വൈസ് ചെയർപേഴ്സൻ ഡോ. ടി.എൻ. സീമ ആദരിച്ചു. കെ.ടി. ദിനേശൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൻ. മനോജ് കുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. തങ്കമണി, കെ.പി. ജയലക്ഷ്മി , എൻ. ജയപ്രശാന്ത് എന്നിവർ സംസാരിച്ചു. എം.എം. സുഭീഷ് സ്വാഗതവും കെ.ടി. നാരായണൻ നന്ദിയും പറഞ്ഞു. photo: Arunima Palazhi.jpg പാലാഴി അരുണിമ സ്വാശ്രയ സംഘത്തി​െൻറ മഞ്ഞൾകൃഷി വിളവെടുപ്പ് പി.ടി.എ. റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.