ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് രാഷ്​ട്രീയമാറ്റത്തിന് തുടക്കമിടും ^ശ്രീധരൻ പിള്ള

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് രാഷ്ട്രീയമാറ്റത്തിന് തുടക്കമിടും -ശ്രീധരൻ പിള്ള ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് രാഷ്ട്രീയമാറ്റത്തിന് തുടക്കമിടും -ശ്രീധരൻ പിള്ള കോഴിക്കോട്: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് കേരളത്തിലെ രാഷ്ട്രീയമാറ്റത്തിന് തുടക്കമിടുമെന്ന് ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡൻറ് അഡ്വ. പി.എസ്. ശ്രീധരൻ പിള്ള. യുവമോര്‍ച്ച കോഴിക്കോട് ജില്ല നേതൃത്വ ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.എം 25 വർഷം തുടര്‍ച്ചയായി ഭരിച്ച ത്രിപുരയില്‍ ബി.ജെ.പി ഉജ്ജ്വല വിജയം നേടിയത് ആശയപ്രചാരണത്തിലൂടെയും വികസനപ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അഭിഭാഷകവൃത്തിയില്‍ 40 വര്‍ഷം പിന്നിടുകയും 100 പുസ്തകങ്ങളുടെ രചന പൂര്‍ത്തിയാക്കുകയും ചെയ്ത ശ്രീധരൻ പിള്ളയെ യുവമോര്‍ച്ച ജില്ല കമ്മിറ്റി ഉപഹാരം നല്‍കി ആദരിച്ചു. മലാപ്പറമ്പ് വേദവ്യാസ വിദ്യാലയത്തില്‍ നടന്ന ശിൽപശാലയില്‍ ജില്ല പ്രസിഡൻറ് ഇ. സാലു അധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന വക്താവ് പി. രഘുനാഥ്, ജില്ല പ്രസിഡൻറ് ടി.പി. ജയചന്ദ്രന്‍, ജില്ല ജനറല്‍ സെക്രട്ടറി പി. ജിജേന്ദ്രൻ, ജില്ല ട്രഷറര്‍ ടി.വി. ഉണ്ണികൃഷ്ണൻ, യുവമോര്‍ച്ച സംസ്ഥാന പ്രസിഡൻറ് അഡ്വ. കെ.പി. പ്രകാശ്ബാബു, സംസ്ഥാന വൈസ് പ്രസിഡൻറ് കെ.ടി. വിബിന്‍, സംസ്ഥാന സെക്രട്ടറി അജി തോമസ് എന്നിവര്‍ ക്ലാസുകളെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.