കൊടൽ ഗവ. യു.പി വർണോത്സവത്തിന് സമാപനം

പന്തീരാങ്കാവ്: കൊടൽ ഗവ. യു.പി സ്കൂൾ 88ാം വാർഷികം 'വർണോത്സവ'വും ശ്യാമള ടീച്ചർക്കുള്ള യാത്രയയപ്പും പി.ടി.എ. റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. രണ്ടു മാസം നീണ്ടുനിന്നതായിരുന്നു വാർഷികാഘോഷങ്ങൾ. വിദ്യാലയം തയാറാക്കിയ അക്കാദമിക് മാസ്റ്റർ പ്ലാനും ചടങ്ങിൽ പ്രകാശനം ചെയ്തു. പി.ടി.എ പ്രസിഡൻറ് സി. ബിജു സ്കൂളി​െൻറ വികസനരേഖ കൈമാറി. ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. തങ്കമണി സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. നാടക-ഗാനരചയിതാവ് രമേശ് കാവിൽ മുഖ്യപ്രഭാഷണം നടത്തി. സാഹിത്യകാരി ഇ.പി. ജ്യോതിയെയും ഡോക്ടറേറ്റ് നേടിയ വിജിത്തിനെയും ബ്ലോക്ക് പഞ്ചായത്ത് മെംബർ സി. ഉഷ ആദരിച്ചു. നൃത്താധ്യാപകൻ സജീവ് ഒളവണ്ണ, സംഗീതാധ്യാപകൻ സുനീഷ് എന്നിവരെ പഞ്ചായത്ത് മെംബർ പി. ഷാജി ആദരിച്ചു. തിളക്കം പഠനോൽപന്ന പ്രദർശനത്തി​െൻറ ഉദ്ഘാടനം ബി.പി.ഒ സ്റ്റിവി കെ.പി നിർവഹിച്ചു. ജില്ലതല ക്വിസ് മത്സരവിജയികൾക്ക് വികസന കാര്യ ചെയർപേഴ്സൻ ഇ. രമണി സമ്മാനങ്ങൾ നൽകി. വിവിധ മേളകളിൽ ഉയർന്ന ഗ്രേഡ് കരസ്ഥമാക്കിയവർക്ക് പഞ്ചായത്ത് മെംബർ സബിഷ രാജേഷ്, പ്രധാനാധ്യാപകൻ എം. അബ്ദുൽ ബഷീർ എന്നിവർ ഉപഹാരങ്ങൾ നൽകി. കെ.പി. നിർമലാംബിക , എം.എം. ശശിധരൻ, ചോലക്കൽ രാജേന്ദ്രൻ, വി.എം. രാജമ്മ, എൻ. മുരളീധരൻ, ഇ. രാമകൃഷ്ണൻ, കെ. ഷൈനി, എം. ശശിധരൻ , കെ.കെ ശ്യാമള, പി.എം. ഇന്ദിര, കെ.കെ. സുരേന്ദ്രൻ, ധനുഷ് ലാൽ കെ.സി. എന്നിവർ സംസാരിച്ചു. തുടർന്ന് മുഴുവൻ വിദ്യാർഥികളും പങ്കെടുത്ത മാസ് ഡാൻസ്, പ്രീപ്രൈമറി കുട്ടികളുടെ ശലഭോത്സവം, സ്കൂൾ വിദ്യാർഥികളുടെ വർണമേള, പൂർവവിദ്യാർഥികളുടെ നാടൻ പാട്ട് അവതരണം മുതലായവ നടന്നു. photo Kodal School കൊടൽ ഗവ. യു.പി വർണോത്സവം സമാപനത്തോടനുബന്ധിച്ച സാംസ്കാരിക സമ്മേളനം ഒളവണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ. തങ്കമണി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.