പഴയ വസ്ത്രങ്ങൾ കുടുംബശ്രീക്ക് കൊടുക്കാം കോഴിക്കോട്: നഗരസഭ കുടുംബശ്രീയുടെ 'ഡ്രസ് കലക്ഷൻ ഡ്രൈവ്' തിങ്കളാഴ്ച മുതൽ 12ാം തീയതി വരെ നടക്കും. 2013 മുതൽ കോർപറേഷൻ കുടുംബശ്രീ പ്രവർത്തകർ നടത്തുന്ന വസ്ത്രശേഖരണം ഉൗർജിതമാക്കുകയാണ് ലക്ഷ്യം. ഹരിതകേരളത്തിെൻറ ഭാഗമായി സാധനങ്ങൾ വീണ്ടും ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുകയെന്നതും ഉദ്ദേശ്യമാണ്. വസ്ത്രങ്ങൾ കഴുകി ഇസ്തിരിയിട്ട് പ്ലാസ്റ്റിക് സഞ്ചികളിലിടാതെ നഗരസഭയുടെ പഴയ ഒാഫിസ് കെട്ടിടത്തിലെ കുടുംബശ്രീ ഒാഫിസിൽ രാവിലെ 10.30നും ഒരു മണിക്കുമിടയിൽ എത്തിക്കണം. വീടുകളിൽ മാലിന്യമായി മാറുന്ന വസ്ത്രങ്ങൾ സൗജന്യമായാണ് കുടുംബശ്രീ ഏറ്റെടുക്കുക. കടകളിൽ ബാക്കിയാവുന്ന വസ്ത്രങ്ങളും സ്വീകരിക്കും. െറസിഡൻറ്സ് അസോസിയേഷനുകളടക്കമുള്ളവർ വസ്ത്രങ്ങൾ ശേഖരിച്ച് കുടുംബശ്രീ സി.ഡി.എസ് മുഖേന അറിയിച്ചാൽ വാഹനമെത്തി വസ്ത്രം കൊണ്ടുപോകും. നഗരത്തിലെ അഗതികൾക്കും മെഡിക്കൽ കോളജടക്കം സർക്കാർ ആശുപത്രികളിലും ആദിവാസി കേന്ദ്രങ്ങളിലും നൽകാനാണ് വസ്ത്രങ്ങൾ. കഴിഞ്ഞ ജനുവരിയിൽ റോഹിങ്ക്യൻ അഭയാർഥികൾക്കായി ഡൽഹിയിലേക്ക് രണ്ടു ലോഡ് വസ്ത്രങ്ങൾ കോഴിക്കോട്ടുനിന്ന് കൈമാറിയിരുന്നു. മൊത്തം എട്ടു ലക്ഷം രൂപയുടെ വസ്ത്രങ്ങൾ ഇതിനകം കോർപറേഷൻ കുടുംബശ്രീ ശേഖരിച്ചുനൽകിയതായാണ് കണക്ക്. ഫോൺ: 0495 2360095, 9745304214.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.