'ജീവനം അതിജീവനം' യോഗം ചേർന്നു

കോഴിക്കോട്: കോർപറേഷൻ തെരുവുനായ നിർമാർജന യജ്ഞം 'ജീവനം അതിജീവനം' പദ്ധതിയുടെ ഭാഗമായി റെസിഡൻറ്സ് അസോസിയേഷൻ ഭാരവാഹികളുടെ യോഗം ചേർന്നു. മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശനിയാഴ്ച മുതൽ പത്താം തീയതി വരെ നടത്താനുദ്ദേശിക്കുന്ന ജീവനം അതിജീവനം പദ്ധതി നടത്തിപ്പിന് റെസിഡൻറ്സ് അസോസിയേഷനുകളുടെ പങ്കാളിത്തം സംബന്ധിച്ച് നിർദേശങ്ങൾ അവതരിപ്പിച്ചു. യജ്ഞത്തി​െൻറ ഔദ്യോഗിക ഉദ്ഘാടനം മന്ത്രി കെ.ടി. ജലീൽ നിർവഹിക്കും. നാലിന് നടക്കുന്ന റാബിസ് ഇമ്യൂൺ ഡ്രൈവ് ഗാന്ധി പാർക്കിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. റെസിഡൻറ്സ് അസോസിയേഷനുകളുടെ സഹകരണത്തോടെ എല്ലാ വാർഡിലും വളർത്തുനായ്ക്കൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകുന്നതാണ് റാബിസ് ഇമ്യൂൺ ഡ്രൈവ്. അഞ്ചിന് കോർപറേഷൻ പരിധിയിലുള്ള പത്തോളം യു.പി, എൽ.പി സ്കൂളിലെ വിദ്യാർഥികൾക്ക് ബോധവത്കരണ ക്ലാസ് നടത്തും. ആറിന് ടാഗോർ ഹാളിൽ സെമിനാറും സംഘടിപ്പിക്കും. റോട്ടറി ഇൗസ്റ്റ് പ്രസിഡൻറ് വിജയ് അർജുൻദാസ് ലുല്ല അധ്യക്ഷത വഹിച്ചു. റോട്ടറി ഭാരവാഹികളായ സേതു ശിവശങ്കർ, റീജനൽ കോഒാഡിനേറ്റർ, അസി. ഗവർണർ സഞ്ജിവ് സാബു, സെക്രട്ടറി സുന്ദർരാജലു, ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ സംസ്ഥാന ജോയൻറ് സെക്രട്ടറി സി.കെ. ഷാജിബ് എന്നിവർ സംസാരിച്ചു. റൊേട്ടറിയൻ എ. മണി സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ ഡോ. വി.എസ്. ശ്രീഷ്മ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.