കോഴിക്കോട്: അനാഥബാല്യങ്ങളുടെ ജീവിതകഥ പറയുന്ന 'സ്വബോധം' ഹ്രസ്വചിത്രത്തിന് ആലപ്പുഴയിൽ നടന്ന ഷോർട്ട് ഫിലിം ഫെസ്റ്റിവെലിൽ മികച്ച ജൂറി പുരസ്കാരം ലഭിച്ചതായി അണിയറ പ്രവർത്തകർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പൊതുവിദ്യാഭ്യാസ രംഗത്ത് വിദ്യാഭ്യാസം കിട്ടാത്ത അനാഥബാല്യങ്ങളെ സമൂഹത്തിലെ യുവതലമുറയുടെ സഹായത്തോടെ ഉന്നമനത്തിൽ എത്തിക്കാനുള്ള ആശയമാണ് ചിത്രത്തിലുള്ളത്. വടകരയിലെ മലബാർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച് ആൻഡ് ഡവലപ്മെൻറിെൻറ ആഭിമുഖ്യത്തിലാണ് ഒരുമണിക്കൂർ ദൈർഘ്യമുള്ള ചിത്രം പുറത്തിറക്കിയത്. പ്രസ്ക്ലബിൽ നടന്ന ചടങ്ങിൽ ഡോ. കെ.കെ.എൻ. കുറുപ്പ് പ്രസ്ക്ലബ് ജേണലിസം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ വി.ഇ. ബാലകൃഷ്ണന് നൽകി ഡീവീഡി പതിപ്പ് പ്രകാശനം ചെയ്തു. പ്രഫ. ഇ. ഇസ്മായിൽ, അനിൽകുമാർ പൊറ്റെക്കാട് എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.