എസ്.എസ്.ജി. ഗ്രൂപ്പി​െൻറ പ്രവര്‍ത്തനങ്ങള്‍ മാതൃകപരം ^എം.കെ. രാഘവന്‍ എം.പി

എസ്.എസ്.ജി. ഗ്രൂപ്പി​െൻറ പ്രവര്‍ത്തനങ്ങള്‍ മാതൃകപരം -എം.കെ. രാഘവന്‍ എം.പി കുറ്റിച്ചിറ: പരപ്പില്‍ ഗവ. എല്‍.പി. സ്‌കൂളിലെ സ്റ്റുഡൻറ്സ് സപ്പോർട്ട് ഗ്രൂപ് (എസ്.എസ്.ജി) പ്രവര്‍ത്തനം മാതൃകപരമെന്ന് എം.കെ. രാഘവന്‍ എം.പി പറഞ്ഞു. അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ട സ്‌കൂളില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ ഇത്രയധികം വിദ്യാർഥികളുടെ പങ്കാളിത്തം ഉറപ്പുവരുത്തിയതും അടിസ്ഥാനസൗകര്യങ്ങളില്‍ മുന്നേറ്റം സാധ്യമാക്കിയതും സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലെ തന്നെ ഒറ്റപ്പെട്ട സംഭവമാണ്. എല്‍.പി സ്‌കൂൾ 90ാം വാര്‍ഷികവും ഐഡിയല്‍ സ്‌കൂൾ മൂന്നാം വാര്‍ഷികവും പ്രമാണിച്ച് സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാര്‍ഡ് കൗണ്‍സിലര്‍ പി.എം. നിയാസ് അധ്യക്ഷത വഹിച്ചു. സിനിമ നടന്‍ ബാബു സ്വാമി മുഖ്യാതിഥിയായി. സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി ടി.വി. മനോജ്കുമാര്‍, സൗത്ത് ഇടിയങ്ങര െറസിഡന്‍സ് അസോസിയേഷന്‍ സെക്രട്ടറി കെ.എം. നിസാര്‍, കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ സി. അബ്ദുറഹ്മാന്‍, ശ്രീകല, മുന്‍ കൗണ്‍സിലര്‍മാരായ സി.പി. മുസാഫര്‍ അഹമ്മദ്, എ.ടി. മൊയ്തീന്‍ കോയ, എച്ച്.എസ്.എസ് റീജനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ആനിമോള്‍ കുര്യന്‍, കോഴിക്കോട് സിറ്റി എ.ഇ.ഒ. ജനര്‍ദനന്‍, മുന്‍ ഹെഡ്മാസ്റ്റര്‍ കെ. ശിവരാജന്‍, ടി. രാജന്‍, സക്കറിയ പള്ളിക്കണ്ടി, ഹെഡ്മാസ്റ്റര്‍ പി.കെ. ദിനേശ്, സ്റ്റാഫ് സെക്രട്ടറി മനോജ് കുമാര്‍, പി.ടി.എ ചെയര്‍പേഴ്‌സണ്‍ സഫ്രീന എന്നിവര്‍ സംസാരിച്ചു. സാജിദ് തോപ്പില്‍, ആർട്ടിസ്റ്റ് പ്രേമന്‍ എന്നിവരെയും വർണോത്സവം 2017ലെ വിജയികളെയും ആദരിച്ചു. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.