റോഡ് തകർന്നു

കോഴിക്കോട്: മെഡിക്കൽ കോളേജ് -കൃഷ്ണപ്പൊയിൽ . സി.എച്ച്. സ​െൻററിന് സമീപത്ത് നിന്ന് ആരംഭിക്കുന്ന റോഡാണ് തകർന്നടിഞ്ഞത്. കൃഷ്ണപ്പൊയിൽ െറസിഡൻറ്സ് ഏരിയയിലെ അൻപതോളം വീട്ടുകാർ ഉപയോഗിക്കുന്നതാണിത്. താഴ്വാരത്ത് സ്ഥിതി ചെയ്യുന്ന കൃഷ്ണപ്പൊയിലിലേക്ക് ചെങ്കുത്തായ പാതയായതിനാൽ സാധാരണ ചെറിയ മഴ പെയ്താൽ പോലും വെള്ളത്തിലൂടെയാണ് നാട്ടുകാർ നടന്നുപോകാറുള്ളത്. മാസങ്ങൾക്ക് മുമ്പ് കോഴിക്കോട്-മാവൂർ പ്രധാന റോഡിലുള്ള ജല അതോറിറ്റി വക വലിയ പൈപ്പുകൾ പൊട്ടി ശുദ്ധജലം പാഴാകാൻ തുടങ്ങിയതോടെയാണ് റോഡ് പൂർണമായും തകർന്നത്. പൈപ്പിലെ ചോർച്ച അടച്ച് മാസങ്ങൾ കഴിഞ്ഞിട്ടും റോഡ് ഗതാഗതയോഗ്യമാക്കാത്ത കോർപറേഷൻ അധികൃതരുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് പ്രദേശവാസികൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.