പറമ്പിൽബസാർ: അപൂർവ സൗഹൃദത്തിെൻറയും കരുതലിെൻറയും മാതൃക തീർത്ത ഏഴാം ക്ലാസ് വിദ്യാർഥികളായ ഫാത്തിമ ബിസ്മിയെയും അനുഗ്രഹിനെയും കാണാൻ യുനിസെഫ് ബ്രാൻഡ് അംബാസഡറായ മാന്ത്രികൻ ഗോപിനാഥ് മുതുകാടെത്തി. പറമ്പിൽകടവ് എം.എ.എം.യു.പി സ്കൂളിലെ വിദ്യാർഥിനിയായ ഫാത്തിമ ബിസ്മി സെറിബ്രൽ പാഴ്സി േരാഗം ബാധിച്ച അനുഗ്രഹിനെ സംരക്ഷിക്കുന്നതിെൻറ വാർത്ത ലോകം അറിഞ്ഞതോടെ ഗോപിനാഥ് മുതുകാട് നേരിെട്ടത്തി അനുമോദിക്കുകയായിരുന്നു. നടക്കാൻപോലും കഴിയാതിരുന്ന അനുഗ്രഹിനെ തെൻറ സ്കൂൾ സമയത്തിെൻറ ഭൂരിഭാഗവും ചെലവഴിച്ച് പരിചരിക്കുന്ന ബിസ്മിെയക്കുറിച്ച് 'മാധ്യമം' വാർത്ത നൽകിയിരുന്നു. വാർത്തയെ തുടർന്ന് നിരവധി പേരും സംഘടനകളും ബിസ്മിയെയും അനുഗ്രഹിനെയും തേടിയെത്തിയിരുന്നു. വിദ്യാർഥികൾ ഗോപിനാഥ് മുതുകാടിനെ വരവേറ്റു. ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനും സ്കൂളിലെത്തി. ഇരു വിദ്യാർഥികൾക്കും വേണ്ട എല്ലാ സഹായവും നൽകുമെന്ന് ഗോപിനാഥ് മുതുകാട് പറഞ്ഞു. പ്രധാനാധ്യാപകൻ കെ.സി. ദേവാനന്ദൻ, വാർഡ് അംഗം ഷീബ അരിയിൽ, എ.ബി. ശ്യാംകുമാർ, സലീം മൂഴിക്കൽ എന്നിവർ സംസാരിച്ചു. എം.കെ. കുട്ടികൃഷ്ണൻ നമ്പ്യാർ, ടി.പി. പ്രകാശൻ, സി.കെ. വത്സരാജ്, പി. രജീഷ്കുമാർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.