സൗഹൃദവിരുന്ന് മതസൗഹാർദ വേദിയായി

ഫറോക്ക്‌: പരസ്പര സ്നേഹത്തി​െൻറയും സൗഹാർദത്തി​െൻറയും അമൂല്യസന്ദർഭങ്ങൾ കാത്തു സൂക്ഷിച്ചുകൊണ്ട് ഹൈന്ദവ ക്ഷേത്രത്തിലെ സമൂഹസദ്യക്ക് മുസ്ലിംപള്ളിയിലെ പണ്ഡിതന്മാരും കമ്മിറ്റി ഭാരവാഹികളും പങ്കാളികളായത് വേറിട്ട അനുഭവമായി.ഫറോക്ക്‌ കള്ളിക്കൂടം ശ്രീ തുളിശ്ശേരി അയ്യപ്പ ക്ഷേത്രത്തി​െൻറ പ്രതിഷ്ഠാദിന മഹോത്സവത്തോടനുബന്ധിച്ച സമൂഹസദ്യയിലാണ് ക്ഷേത്രത്തിനഭിമുഖമായി സ്ഥിതിചെയ്യുന്ന ഖലീൽ മസ്ജിദിലെ പണ്ഡിതന്മാരും പള്ളി-മദ്റസ നടത്തിപ്പ് വഹിക്കുന്ന മുഈനുൽ ഇസ്ലാംസംഘം ഭാരവാഹികളും പങ്കെടുത്തത്. ക്ഷേത്രം ഭാരവാഹികൾ കൂട്ടത്തോടെ പള്ളിയിൽവന്നാണ് സൗഹൃദവിരുന്നിലേക്ക് മുസ്ലിംകളെ ക്ഷണിച്ചത്. വിരുന്നി​െൻറ ദിവസമായ വ്യാഴാഴ്‌ച ഉച്ച നമസ്കാരത്തിനുശേഷം വി.ടി.ഉമർ ഫൈസി, ഉമറുൽ ഫാറൂഖ് ബാഖവി, പി.വി.ഷാഹുൽ ഹമീദ്, മൊറോളി അബൂബക്കർ ഹാജി, പി.ഇ.ഹസ്സൻ ഹാജി, കാട്ടുങ്ങൽ സഫറുല്ല, പി.എ.ഷാഫി എന്നിവരുടെ നേതൃത്വത്തിൽ നിരവധിപേർ സദ്യയിൽ പങ്കുകൊണ്ടു. കെ. രാധാകൃഷ്ണൻ, എം.പി.ശങ്കരനാരായണൻ, പാറപ്പുറത്ത് രവീന്ദ്രൻ, മോത്തിയിൽ മുനേഷ്, പി. സുരേഷ് ബാബു, സി. ശിവദാസൻ എന്നിവരുടെ നേതൃത്വത്തിൽ ക്ഷേത്രം ഭാരവാഹികൾ ഇവർക്ക് സ്നേഹോഷ്മള സ്വീകരണം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.