മിഠായിതെരുവി​െൻറ പുതുമയിലലിഞ്ഞ് നഗരവും കണ്ട് അവർ മടങ്ങി

പന്തീരാങ്കാവ്: രോഗങ്ങൾ തീർത്ത പരിമിതിയിൽ വീടി​െൻറ അകത്തളങ്ങളിൽ കഴിയാൻ വിധിക്കപ്പെട്ടവർക്ക് ആശ്വാസമായി നഗര യാത്ര. പെരുമണ്ണ ഗ്രാമപഞ്ചായത്തും പാലിയേറ്റിവ് കെയറും പ്രാഥമികാരോഗ്യ കേന്ദ്രവും സംയുക്കമായി ഒരുക്കിയ സാന്ത്വനയാത്ര ഗ്രാമപഞ്ചായത്തിലെ മുപ്പതോളം രോഗികൾക്കും അവരുടെ ബന്ധുക്കൾക്കും ഏറെ ആശ്വാസമാണ് പകർന്നത്. വീൽചെയറുകളും മറ്റ് സൗകര്യങ്ങളുമൊരുക്കി വ്യാഴാഴ്ച ഉച്ചക്ക് ശേഷമാണ് പെരുമണ്ണയിൽ നിന്ന് യാത്ര തുടങ്ങിയത്. കെ.എസ്.ആർ.ടി.സി എ സി ബസ് വാടകക്കെടുത്തായിരുന്നു യാത്ര. അകമ്പടിയായി മിനിലോറിയിൽ ജനറേറ്ററും സൗണ്ട് സിസ്റ്റവും കരുതിയിരുന്നു. സരോവരത്താണ് ആദ്യമെത്തിയത്. തുടർന്ന് അഞ്ച് മണിയോടെ എസ്.എം സ്ട്രീറ്റിലെ എസ്.കെ. സ്ക്വയറിലും ബീച്ചിലും കരോക്കെ സംഗീതത്തി​െൻറ അകമ്പടിയിലൊരുക്കിയ സംഗീതസദ്യ കൂടി ആസ്വദിച്ചാണ് യാത്ര അവസാനിപ്പിച്ചത്. വർഷങ്ങളായി വീടുകളിൽ ചികിത്സയിൽ കഴിയുന്ന കുഞ്ഞോലൻ (85), സൗമിനി (64), വാസു (80) തുടങ്ങി പലർക്കും നഗരത്തി​െൻറ പുതുമോടി ഏറെ കൗതുകം പകർന്നു. പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. അജിത, പഞ്ചായത്ത് അംഗങ്ങളായ എം.എ പ്രതീഷ്, ടി. നിസാർ, കെ.പി. റുഹൈമത്ത്, വി.പി. ബാലകൃഷണൻ, ഡോ. ഷീബ, പാലിയേറ്റിവ് പ്രവർത്തകരായ സിന്ധു, എം. സതീഷ്ചന്ദ്രൻ, വി.പി. അസീസ്, ഇംതിയാസ്, അബ്ദുൽ ലത്തീഫ്, കെ.ഇ. റിയാസ്, ചെറുകയിൽ മുരളി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു യാത്ര.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.