പ്രതിഷേധിച്ചു

കോഴിക്കോട്: സെമിനാറിനിടയിൽ ചില വസ്തുതകൾ പരാമർശിച്ചതി​െൻറ പേരിൽ ഗവ. ലോ കോളജിലെ അസോ. പ്രഫസർ ഡോ. എ.കെ. മറിയാമ്മയെ ഭീഷണിപ്പെടുത്തുന്ന ചില രാഷ്ട്രീയ സംഘടനകളുടെ നടപടിയിൽ കേരള എൻ.ജി.ഒ സംഘ് ജില്ല സമിതി പ്രതിഷേധിച്ചു. സംസ്ഥാന ജോ. സെക്രട്ടറി ടി. ദേവാനന്ദൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എസ്. മനോജ് കുമാർ അധ്യക്ഷതവഹിച്ചു. ആർ.ആർ.കെ.എം.എസ് ദേശീയ സമിതി അംഗം കെ.കെ. ദിനേശൻ, കെ.ഒ. നാരായണൻ, കെ. ശശികുമാർ, കെ. സുരേഷ്, രാമചന്ദ്രൻ, പി. അജിത് കുമാർ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി പി.കെ. അനുജിത് സ്വാഗതവും ട്രഷറർ പി.കെ. ഷാജി നന്ദിയും പറഞ്ഞു. കോൺഗ്രസ് മണ്ഡലം സമ്മേളനം കോഴിക്കോട്: കോർപറേഷൻ മെഡി. കോളജിൽ നടത്താനിരുന്ന ബി.ഒ.ടി ബസ്സ്റ്റാൻറ് പദ്ധതി ഉപേക്ഷിച്ച സാഹചര്യത്തിൽ ബസ്സ്റ്റാൻഡ് നിർമാണത്തിന് കരാർ നൽകിയ വ്യക്തിക്ക് കോർപറേഷൻ കൈമാറിയ ഭൂമി വീണ്ടെടുക്കണമെന്നും സർക്കാർ സ്ഥലം സ്വകാര്യ വ്യക്തിക്ക് തീറെഴുതാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥന്മാർക്കെതിരെയും കോർപറേഷൻ ഭരണ നേതൃത്വത്തിനെതിരെയും നിയമ നടപടികൾ എടുക്കണമെന്നും കോൺഗ്രസ് മെഡിക്കൽ കോളജ് മണ്ഡലം സമ്പൂർണ സമ്മേളനം ആവശ്യപ്പെട്ടു. എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. ജനശ്രീ സംഗമം കെ.പി. നിധീഷും പ്രതിനിധി സമ്മേളനം തൊഴിലാളി സമ്മേളനം പി.എം. നിയാസും വനിത സമ്മേളനം വിദ്യ ബാലകൃഷ്ണനും ഉദ്ഘാടനം ചെയ്തു. യുവജന, വിദ്യാർഥി, ബാലജന സമ്മേളനം കെ.എസ്.യു ജില്ല പ്രസിഡൻറ് വി.ടി. നിഹാലും അനുഭാവി സമ്മേളനം ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖും സമാപന പൊതുയോഗം പി.എം. സുരേഷ് ബാബുവുമാണ് ഉദ്ഘാടനം ചെയ്തത്. പൊതുയോഗത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ സംസാരിച്ചു. പി.എം. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ചേവായൂർ ബാങ്ക് പ്രസിഡൻറ് ജി.സി. പ്രശാന്ത് കുമാർ, കെ.വി. സുബ്രഹ്മണ്യൻ, പി.എം. അബ്ദുറഹിമാൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. സി. രവീന്ദ്രൻ, കണ്ടിയിൽ ഗംഗാധരൻ, പി. മനോഹരൻ, ടി.വി. പ്രവീൺ കുമാർ, പി. ദേവദാസ്, യു.വി. ശ്രീകുമാർ, അനിത കൃഷ്ണനുണ്ണി, പുതുശ്ശേരി വിശ്വനാഥൻ, കരിമ്പയിൽ മനോജ്, എം.കെ. രാജശേഖരൻ, ടി.എം. രാജീവ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.