ചുമട്ടുതൊഴിലാളി^പൊലീസ്​ ഏറ്റുമുട്ടൽ: പൊലീസി​േൻറത്​ അഴിഞ്ഞാട്ടമെന്ന്​ സി.പി.എം

ചുമട്ടുതൊഴിലാളി-പൊലീസ് ഏറ്റുമുട്ടൽ: പൊലീസിേൻറത് അഴിഞ്ഞാട്ടമെന്ന് സി.പി.എം കോഴിക്കോട്: സി.െഎ.ടി.യു അംഗങ്ങളായ ചുമട്ടുതൊഴിലാളികളെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ച പൊലീസുകാർക്കെതിരെ സർക്കാർ അച്ചടക്കനടപടി സ്വീകരിക്കണമെന്ന് സി.പി.എം സൗത്ത് ഏരിയ കമ്മിറ്റി. െഫബ്രുവരി രണ്ടിന് വൈകീട്ട് ചെറിയ പെട്ടി െതാഴിലാളി ബസിലേക്ക് കയറ്റുന്നതിനിടെ യാത്രക്കാര​െൻറ കലിൽ തട്ടിയ നിസ്സാരപ്രശ്നത്തി​െൻറ മറവിലാണ് പൊലീസ് നരനായാട്ട് നടത്തിയത്. യാത്രക്കാരൻ പൊലീസുകാരനായിപ്പോയി എന്നതിനാൽ സർക്കാർ സംവിധാനത്തെയാകെ ദുരുപയോഗം െചയ് തവർക്കെതിനെ നടപടിയെടുക്കണമെന്ന് ഏരിയ സെക്രട്ടറി സി.പി. മുസാഫിർ അഹമ്മദ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. പ്രശ്നം ഉണ്ടായപ്പോൾ തന്നെ െതാഴിലാളി യാത്രക്കാരനോട് മാപ്പുപറഞ്ഞിരുന്നു. എന്നാൽ, പൊലീസെത്തി തൊഴിലാളിയെ കഴുത്തിന് കുത്തിപ്പിടിച്ച് േദഹോപദ്രവം ഏൽപിക്കുകയും കൂടുതൽ പൊലീസെത്തി കണ്ണിൽകണ്ട തൊഴിലാളികളെയെല്ലാം മർദിക്കുകയുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല, തൊഴിലാളികളെ ജാമ്യമില്ലാവകുപ്പ് ചേർത്ത് ജയിലിലടക്കുകയും െചയ്തു. ഇതിനെല്ലാം നേതൃത്വം നൽകിയത് കസബ സി.െഎ പി. പ്രമോദും സൗത്ത് അസി. കമീഷണർ കെ.പി. അബ്ദുൽ റസാഖുമാണെന്ന് സി.പി.എം കുറ്റപ്പെടുത്തി. പരിക്കേറ്റ തൊഴിലാളികൾ ചികിത്സ തേടിയ ബീച്ച് ആശുപത്രി പരിസരത്തുവെച്ച് വെള്ളയിൽ എസ്.െഎയും പ്രകോപനം സൃഷ്ടിച്ചതായും ഏരിയ കമ്മിറ്റി കുറ്റപ്പെടുത്തി. എരിയ കമ്മിറ്റി യോഗത്തിൽ ടി.വി. കുഞ്ഞായിൻ കോയ അധ്യക്ഷതവഹിച്ചു. എന്നാൽ, ബസ് സ്റ്റാൻഡിൽവെച്ച് ട്രാഫിക് സ്റ്റേഷനിലെ അഡീഷനൽ എസ്.െഎ കൊയിലാണ്ടി സ്വദേശി ബാബുരാജിനെ മർദിച്ചതിനെ തുടർന്ന് രജിസ്റ്റർ െചയ്ത കേസിൽ പ്രതിയായ െതാഴിലാളിയെ അറസ്റ്റുചെയ്യാനെത്തിയ പൊലീസുകാരെ െതാഴിലാളികൾ സംഘടിച്ച് ആക്രമിക്കുകയായിരുന്നുെവന്നാണ് പൊലീസ് പറയുന്നത്. ഇതിൽ കസബ സ്റ്റേഷനിലെ ജൂനിയർ എസ്.െഎ പ്രകാശ്, സിവിൽ പൊലീസ് ഒാഫിസർമാരായ ശ്രീഹരി, ബിജു, ജയേഷ് എന്നിവർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ട്രാഫിക് അഡീഷനൽ എസ്.െഎയെ മർദിച്ചു, പ്രതിയെ പിടികൂടാെനത്തിയ പൊലീസുകാരെ മർദിച്ചു, അനുമതിയില്ലാതെ പ്രകടനം നടത്തി തുടങ്ങി മൂന്നുകേസുകളാണ് സംഭവത്തിൽ കസബ പൊലീസ് രജിസ്റ്റർ െചയ്തത്. ഇതിനകം നാലുപേരാണ് കേസിൽ റിമാൻഡിലായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.