ഫറോക്ക്: കരിങ്കല്ലായ് ഗണപത് എ.യു.പി സ്കൂൾ സപ്തതി ആഘോഷം വെള്ളി, ശനി ദിവസങ്ങളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കെ. ഗിരിജ ടീച്ചർക്കുള്ള യാത്രയയപ്പും ചടങ്ങിൽ നടക്കും. വെള്ളിയാഴ്ച രാവിലെ ഹെഡ് ടീച്ചർ സുഭദ്ര പതാക ഉയർത്തും. വൈകീട്ട് മാതൃസംഗമവും വിദ്യാഭ്യാസ സെമിനാറും നടക്കും. വൈകീട്ട് അഞ്ചിന് പൂർവവിദ്യാർഥികളുടെ കലാസായാഹ്‌നം എം.കെ. രാഘവൻ എം.പി. ഉദ്ഘാടനം ചെയ്യും. പൂർവവിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറും. ശനിയാഴ്ച വൈകീട്ട് ആറിന് സാംസ്‌കാരിക സമ്മേളനവും യാത്രയയപ്പും വി.കെ.സി. മമ്മദ് കോയ എം.എൽ.എ ഉദ്ഘാടനം ചെയ്യും. രാമനാട്ടുകര നഗര സഭ ചെയർമാൻ വാഴയിൽ ബാലകൃഷ്‌ണൻ അധ്യക്ഷത വഹിക്കും. വാർത്തസമ്മേളനത്തിൽ ഭാരവാഹികളായ കെ. ഗംഗാധരകുറുപ്പ്, പി സുഭദ്ര, കെ. ബീരാൻ, പി.വി. ബാബു സർവോത്തമൻ, എം. മോഹനൻ, അശോക് കുമാർ, കെ. രാജൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.