കൊടുവള്ളിയിലെ സ്വർണ മിശ്രിതം: ഡി.ആർ.​െഎ അന്വേഷണം ഉൗർജിതമാക്കി

കോഴിക്കോട്: െകാടുവള്ളിയിലെ സ്ഥാപനത്തിൽനിന്ന് മിശ്രിത രൂപത്തിലുള്ള സ്വർണം പിടികൂടിയ സംഭവത്തിൽ ഡയറക്ടറേറ്റ് ഒാഫ് റവന്യൂ ഇൻറലിജൻസ് (ഡി.ആർ.െഎ) അന്വേഷണം ഉൗർജിതമാക്കി. രഹസ്യവിവരത്തി​െൻറ അടിസ്ഥാനത്തിൽ ബി.എസ് ഗോൾഡ് ടെസ്റ്റിങ് സ്ഥാപനത്തിൽ നടത്തിയ പരിശോധനയിലാണ് 300 ഗ്രാമിലേറെ സ്വർണം പിടിച്ചത്. െകാടുവള്ളി സ്വദേശി ഫൈസലാണ് മിശ്രിതത്തിൽനിന്ന് സ്വർണം വേർതിരിച്ചെടുക്കാൻ നൽകിയതെന്നാണ് സ്ഥാപന ഉടമ ജാഫറി​െൻറ മൊഴി. ഇതേതുടർന്ന് ഫൈസലി​െൻറ വീട്ടിൽ കഴിഞ്ഞ ദിവസം ഡി.ആർ.െഎ ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഇയാൾ വീട്ടിലുണ്ടായിരുന്നില്ല. പരിശോധനയിൽ സ്വർണമോ മറ്റോ കണ്ടെത്തിയിട്ടുമില്ല. ഫൈസലിനോട് ഉടൻ ഹാജരാകാൻ നിർദേശിച്ച് ഡി.ആർ.െഎ നോട്ടീസ് അയച്ചു. ഇയാൾ വിദേശത്തേക്ക് പോകാതിരിക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിച്ചതായാണ് വിവരം. വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കിയതോടെയാണ് കള്ളക്കടത്ത് സംഘങ്ങൾ സ്വർണം പൊടിച്ച് ടാൽകം പൗഡർ, പ്രോട്ടീൻ പൗഡർ തുടങ്ങിയവയിലെല്ലാം ചേർത്ത് കടത്തുന്ന രീതി തുടങ്ങിയത്. ഇങ്ങനെയുള്ള സ്വർണ മിശ്രിതമാണ് െകാടുവള്ളിയിലെ സ്ഥാപനത്തിലെത്തിച്ച് വേർതിരിച്ചത്. ഇതിനുവേണ്ട സംവിധാനങ്ങൾ ഇവിടെ ഒരുക്കിയിരുന്നു. മാത്രമല്ല, സ്വർണക്കടത്തിന് ഉപയോഗിക്കുന്ന പ്രത്യേക അറകളുള്ള സ്ത്രീ-പുരുഷ അടിവസ്ത്രം, ഷൂ തുടങ്ങിയവയും കണ്ടെടുത്തിട്ടുണ്ട്. കരിപ്പൂർ ഉൾപ്പെടെ രാജ്യത്തെ വിവിധ വിമാനത്താവളങ്ങൾ വഴിയാണ് ഇത് കടത്തുന്നെതന്നും സ്ത്രീകളടക്കം പങ്കാളികളാണെന്നും അന്വേഷണത്തിൽ വ്യക്തമായതായി ഡി.ആർ.െഎ അധികൃതർ പറഞ്ഞു. ഫൈസലിനെ ചോദ്യം ചെയ്താലേ കൊടുവള്ളിയിൽനിന്ന് പിടികൂടിയ സ്വർണമിശ്രിതം ഏത് വിമാനത്താവളം വഴിയാണ് കടത്തിയതെന്നും ആരൊക്കെയാണ് കരിയർമാരെന്നും അറിയാനാകൂ എന്നും അവർ കൂട്ടിച്ചേർത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.