കാറിടിച്ച്​ തെറിച്ചുവീണ ബൈക്ക്​ യാത്രികനെ കണ്ടെത്തിയത്​ അടുത്തദിവസം!

കോഴിക്കോട്: കാറിടിച്ച് ബൈക്കില്‍നിന്നു തെറിച്ചുവീണ യുവാവിനെ കണ്ടെത്തിയത് ഒരു ദിവസത്തിനുശേഷം. അബോധാവസ്ഥയില്‍ കിടന്ന യുവാവിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ 'സഹായിയായി' വന്നയാൾ സഹോദര​െൻറ മൊബൈല്‍ ഫോണുമായി മുങ്ങി. വെള്ളിയാഴ്ച വൈകീേട്ടാടെ വെസ്റ്റ്ഹില്‍ വരക്കല്‍ ക്ഷേത്രത്തിനു സമീപമാണ് സംഭവം. ക്ഷേത്രത്തിനു സമീപത്തെ റോഡിലൂടെ സ്ത്രീ ഓടിച്ച കാര്‍ രണ്ടു ബൈക്കുകളിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കിലുണ്ടായിരുന്ന മൂന്നു യുവാക്കള്‍ റോഡിലേക്ക് തെറിച്ചുവീണു. സമീപവാസികള്‍ ഉടന്‍ പരിക്കേറ്റ രണ്ടു പേരെ ആശുപത്രിയിലെത്തിച്ചു. ട്രാഫിക് പൊലീസ് സ്ഥലത്തെത്തി സംഭവം അന്വേഷിക്കുകയും കാറോടിച്ച സ്ത്രീക്കെതിരെ കേസെടുക്കുകയും ചെയ്തു. എന്നാൽ, പരിക്കേറ്റ യുവാക്കള്‍ ആശുപത്രിയിൽവെച്ച് തങ്ങൾക്കൊപ്പമുണ്ടായിരുന്ന കൂട്ടുകാരനെ കാണാനില്ലെന്ന് അറിയിച്ചതോടെയാണ് യുവാവി​െൻറ ബന്ധുക്കൾ െപാലീസിൽ പരാതി നൽകിയത്. പിറ്റേന്ന് അതിരാവിലെ അപകടം നടന്ന സ്ഥലത്ത് കാണാതായ യുവാവി​െൻറ സഹോദരനും നാട്ടുകാരും പരിശോധന നടത്തുകയും തൊട്ടടുത്ത കാടുപിടിച്ച പറമ്പില്‍ അബോധാവസ്ഥയിൽ കണ്ടെത്തുകയുമായിരുന്നു. ഇതോടെ, സഹോദരൻ ത​െൻറ മൊബൈൽഫോൺ സഹായിയായി എത്തിയ യുവാവിന് കൈമാറിയശേഷം പരിക്കേറ്റ സഹോദരനെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ഇൗ സമയം ഫോണ്‍ ഏല്‍പിച്ച യുവാവ് മുങ്ങുകയായിരുന്നു. കാറ് ബൈക്കിലിടിച്ച ആഘാതത്തിലാണ് യുവാവ് അടുത്ത പറമ്പിലേക്ക് തെറിച്ചുവീണതെന്നും കാലി​െൻറ എല്ലിന് പൊട്ടലല്ലാതെ മറ്റ് അത്യാഹിതമൊന്നുമില്ലെന്നും ട്രാഫിക് പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.