അഴിത്തല പുഴയോരം ശുചീകരിച്ചു

വടകര: മുസ്ലിംലീഗ് നടത്തിവരുന്ന പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനത്തി‍​െൻറ ഭാഗമായി 'ബീറ്റ് ദ പ്ലാസ്റ്റിക്' എന്ന സന്ദേശത്തില്‍ അഴിത്തല ശാഖ മുസ്ലിംലീഗി‍​െൻറ നേതൃത്വത്തില്‍ . പുഴയോരത്തുനിന്ന് ശേഖരിച്ച പ്ലാസ്റ്റിക്കുകള്‍ നഗരസഭയുടെ അജൈവമാലിന്യ സംസ്കരണ കേന്ദ്രത്തിലേക്ക് കൈമാറി. സി.പി. ഹമീദ്, പി.വി. ഹാഷിം, പി.വി. റാഷിദ്, പി.വി.സി. അഷ്റഫ്, എ. അന്‍സാർ, എ.സി. നൗഫൽ, എം. സബീൽ, എ.സി. അന്‍സീര്‍, പി.വി. ഫര്‍സീന്‍ എന്നിവര്‍ നേതൃത്വം നല്‍കി. എന്‍.ആർ.ഐ സീറ്റൊഴിവ് വടകര: സംസ്ഥാന സഹകരണ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വടകര എൻജിനീയറിങ് കോളജിലെ ബി.ടെക് ബാച്ചില്‍ ഒഴിവുകളുള്ള എൻ.ആർ.െഎ സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എൻജിനീയറിങ്, ഇലക്ര്ടിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്നീ ബ്രാഞ്ചുകളിലാണ് ഒഴിവുകളുള്ളത്. നിർദിഷ്ട യോഗ്യതയുള്ള വിദ്യാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റി​െൻറ പകര്‍പ്പുകള്‍ സഹിതം മണിയൂര്‍ കുറുന്തോടിയിലുള്ള എൻജിനീയറിങ് കോളജില്‍ നേരിട്ട് അപേക്ഷിക്കണം. ഫോണ്‍: 9446955830, 0496-2536315. യോഗ മഹോത്സവം നാളെ വടകര: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് സ്വധർമ വേദി കേരള ഘടകം സംഘടിപ്പിക്കുന്ന യോഗദിന മഹോത്സവം വ്യാഴാഴ്ച രാവിലെ ഏഴു മുതല്‍ വടകര ടൗണ്‍ഹാളില്‍ നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. സൗജന്യമായി നടക്കുന്ന പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് തിരുവാതിര ഞാറ്റുവേലയുടെ ഭാഗമായി വൃക്ഷത്തൈകളും നല്‍കും. പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ കെ. ശ്രീധരന്‍ നിര്‍വഹിക്കും. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോഓപ് സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരി ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും. വാര്‍ത്തസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ മഠത്തില്‍ അജയൻ, സംഘാടക സമിതി ഭാരവാഹികളായ ശശി തരിപ്പയിൽ, പി. സുഭാഷ് ചന്ദ്രൻ, വി.പി. രാജു, പി.വി. മുകുന്ദന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT