അധ്യാപക നിയമനം

നന്തിബസാർ: വന്മുഖം ഗവ. ഹൈസ്കൂളിൽ യു.പി.എസ്.എ(ഹിന്ദി) താൽക്കാലിക ഒഴിവിലേക്ക് ജൂൺ 16ന് 10മണിക്ക് അഭിമുഖം നടക്കും. കടിയങ്ങാട് കുട്ടികളുടെ പാർക്കിനെ ചൊല്ലി വിവാദം പേരാമ്പ്ര: ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ കടിയങ്ങാട് പാലത്തിനു സമീപം നിർമ്മിച്ച കുട്ടികളുടെ പാർക്കിനെ ചൊല്ലി വിവാദം. ഗ്രാമ പഞ്ചായത്ത് പുറംപോക്ക് സ്ഥലത്ത് കഴിഞ്ഞ സർക്കാരി​െൻറ കാലത്തെ ടൂറിസം വകുപ്പ് അനുവദിച്ച 25 ലക്ഷം രൂപ ചെലവിലാണ് പാർക്ക് നിർമ്മിച്ചത്. ഈ പാർക്ക് പഞ്ചായത്ത് ഭരണസമിതി പേരാമ്പ്ര ബ്ലോക്ക് റിസോഴ്സസ് സ​െൻററിന് കൈമാറിയെന്നാരോപിച്ച് പാർക്ക് സംരക്ഷണ സമിതി രംഗത്തുവന്നു. പ്രതിഷേധയോഗത്തിൽ എൻ.കെ. കുഞ്ഞനന്ദൻ അധ്യക്ഷത വഹിച്ചു. പി.എം. യൂസഫ്, എൻ.കെ. രാജീവൻ, വി.പി. അശോകൻ, നടുക്കണ്ടി അനൂപ്, രഘുനാഥൻ കോവുമ്മൽ എന്നിവർ സംസാരിച്ചു. പ്രതിഷേധ പ്രകടനവും നടത്തി. എന്നാൽ പാർക്ക് ബി.ആർ.സിക്ക് കൈമാറാൻ തീരുമാനിച്ചിട്ടില്ലെന്ന് പഞ്ചായത്ത് പ്രസിഡൻറി​െൻറ ചുമതല വഹിക്കുന്ന എൻ.പി. വിജയൻ പറഞ്ഞു. ഫെബ്രുവരി ആറിന് ചേർന്ന ഭരണ സമിതി യോഗത്തിൽ ഈ പാർക്ക് ഭിന്നശേഷി കുട്ടികൾക്കുള്ള പാർക്ക് ആയി പ്രഖ്യാപിക്കാനുളള തീരുമാനം മാത്രമാണ് എടുത്തത്. പാർക്ക് പഞ്ചായത്ത് ഉടമസ്ഥതയിൽ തന്നെയായിരിക്കുമെന്നും വിജയൻ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.