പരിസ്​ഥിതി ബോധന കാമ്പയിൻ ഉദ്ഘാടനം

പരിസ്ഥിതി ബോധന കാമ്പയിൻ ഉദ്ഘാടനം മടവൂർ: ഐ.എസ്.എം പരിസ്ഥിതി ബോധന കാമ്പയിനി​െൻറ ഭാഗമായി ഐ.എസ്.എം മടവൂർ യൂനിറ്റ് സംഘടിപ്പിച്ച പരിപാടികളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.സി. അബ്്ദുൽ ഹമീദ് നിർവഹിച്ചു. 'മണ്ണും വിണ്ണും കാക്കാൻ മഴയും മണ്ണും സംരക്ഷിക്കാൻ നാടി​െൻറ പച്ചപ്പിനായി കൈകോർക്കാം' എന്ന പ്രമേയം ഉയർത്തിപ്പിടിച്ച് ഐ.എസ്.എം സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന കാമ്പയിനി​െൻറ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ ഭാഗമായി ലഘുലേഖ വിതരണം, ശുചിത്വ ബോധവത്കരണം, വൃക്ഷത്തൈ നടൽ എന്നിവ നടന്നു. എം. അബ്്ദുൽ മജീദ്, പി. ഹംസ, എം.കെ. അഫ്സൽ, പി.കെ. ഷമീം സ്വലാഹി, എം.പി. മുഹമ്മദലി, എം.കെ. അബ്ദുൽ റഷീദ്, പി.കെ. അൻവർ, ആർ.കെ. നിയാസ്, അബ്ദുല്ല ഹുസൈൻ, സിദ്ദീഖ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.