മതിലും മണ്ണും ഇടിഞ്ഞു; വീടുകൾ അപകടഭീഷണിയിൽ

രാമനാട്ടുകര: വിവിധ ഭാഗങ്ങളിൽ മതിലുകളും മണ്ണും ഇടിഞ്ഞ് വീടുകൾ അപകടഭീഷണിയിലായി. കനത്ത മഴയിൽ ഫാറൂഖ് കോളജ് അണ്ടിക്കാടൻ കുഴിക്കു സമീപം കുന്നുമ്മത്തടായി ബോട്ട് ജെട്ടി റോഡിൽ മണ്ണിടിഞ്ഞു. സംഭവം പുലർച്ചയായതിനാൽ വൻ ദുരന്തം ഒഴിവായി. മണ്ണിടിച്ചിലിന് ഇനിയും സാധ്യതയുള്ളത് സമീപത്തെ വീടിന്‌ ഭീഷണിയാണ്. മണ്ണിടിഞ്ഞ് ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. രാമനാട്ടുകര നഗരസഭയിലുൾപ്പെട്ട കുന്നുമ്മത്തടായി ബോട്ട് ജെട്ടി റോഡി​െൻറ മുകൾവശത്തായുള്ള കണ്ടിയിൽ ഹുസൈനും കുടുംബവും താമസിക്കുന്ന വീടിനാണ് ഭീഷണിയുള്ളത്. ഓട്ടോ ഡ്രൈവറായ ഹുസൈനും കുടുംബത്തിനും ഫാറൂഖ് കോളജ് എൻ.എസ്.എസ് യൂനിറ്റ് സാമൂഹിക സേവന പദ്ധതിയിൽ ഉൾപ്പെടുത്തി ഇൗയിടെ നിർമിച്ചുനൽകിയതാണ് ഈ വീട്. പ്രത്യേകമായി ഭിത്തികെട്ടി സംരക്ഷിച്ചില്ലെങ്കിൽ വൈകാതെ വീടിനെയും ബാധിക്കുമെന്നുറപ്പാണ്. രാമനാട്ടുകര നഗരസഭാധ്യക്ഷൻ വാഴയിൽ ബാലകൃഷ്ണൻ, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ എൻ.കെ. ഷംസുദ്ദീൻ, വില്ലേജ് ഓഫിസർ എന്നിവർ സംഭവസ്ഥലത്തെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.