ചുറ്റുമതിൽ ഇടിഞ്ഞ് വീട് തകർന്നു

ചുറ്റുമതിൽ ഇടിഞ്ഞ് വീട് തകർന്നു കൊടുവള്ളി: ശക്തമായ മഴയിൽ വീടി​െൻറ ചുറ്റുമതിൽ ഇടിഞ്ഞുവീണ് വീട് തകർന്നു. ആറങ്ങോട് മേലേ തൊടുകയിൽ സതീഷ് കുമാറി​െൻറ കോൺക്രീറ്റ് വീടാണ് തകർന്നത്. വെള്ളിയാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം. അയൽവീട്ടുകാരുടെ ഉയരംകൂടിയ മതിൽ സതീഷ് കുമാറി​െൻറ വീടിനു മുകളിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. വീട് പൂർണമായും തകർന്നു. അപകടം നടക്കുമ്പോൾ സതീഷ് കുമാറി​െൻറ ഭാര്യയും രണ്ട് കുട്ടികളും വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്നു. ഇവർ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. വില്ലേജ് അധികൃതരും നഗരസഭ ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു. ഫോട്ടോ:Kdy-3 thakarna veed .jpg ശക്തമായ മഴയിൽ മതിലിടിഞ്ഞ് തകർന്ന വീട്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.