റോഡിലെ വെള്ളക്കെട്ട്; പരിഹാരം കാണാനാകാതെ അധികൃതർ

റോഡിലെ വെള്ളക്കെട്ട്; പരിഹാരം കാണാനാകാതെ അധികൃതർ ഫറോക്ക്: മഴ പെയ്താലുണ്ടാകുന്ന റോഡിലെ വെള്ളക്കെട്ട് നാട്ടുകാർക്ക് ദുരിതമാകുന്നു. ഫറോക്ക് താലൂക്ക് ആശുപത്രിയിലേക്കും ചന്ത ജി.എം.യു.പി സ്കൂളിലേക്കും എത്തുന്ന ഏക റോഡാണ് വെള്ളക്കെട്ടിനാൽ നാട്ടുകാർക്ക് ദുരിതമാകുന്നത്. വിവിധ ഭാഗങ്ങളിൽനിന്ന് ഒഴുകിയെത്തുന്ന വെള്ളം മറ്റു മാർഗങ്ങളില്ലാതെ റോഡിൽ കെട്ടിക്കിടക്കുകയാണ്. ആശുപത്രിയിലേക്ക് എത്തുന്ന നൂറുകണക്കിന് രോഗികൾ ഈ വെള്ളത്തിലൂടെ നടന്നുവേണം ആശുപത്രിയിലെത്താൻ. സ്കൂൾ തുറന്നാൽ പിഞ്ചുകുഞ്ഞുങ്ങളടക്കം വിദ്യാർഥികൾ ഈ മാലിന്യവെള്ളത്തിലൂടെ സഞ്ചരിച്ചുവേണം സ്കൂളിലെത്താൻ. നിരവധി തവണ നാട്ടുകാർ ബന്ധപ്പെട്ടവർക്ക് പരാതി നൽകിയിരുന്നെങ്കിലും പരിഹാരമുണ്ടായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.