അധികൃതരുടെ അനാസ്ഥ: ആയിരങ്ങളുടെ കയർഭൂവസ്ത്രം നശിക്കുന്നു പറമ്പിൽ ബസാർ: തൊഴിലുറപ്പ് പദ്ധതിക്ക് ഉപയോഗപ്പെടുത്താൻ കൊണ്ടുവന്ന കയർഭൂവസ്ത്രം നശിക്കുന്നു. കുരുവട്ടൂർ പഞ്ചായത്ത് അധികൃതരുടെ അനാസ്ഥ മൂലമാണ് ആയിരക്കണക്കിന് രൂപ വിലവരുന്ന കയർഭൂവസ്ത്രം ദ്രവിച്ച് നശിക്കുന്നത്. പറമ്പിൽബസാർ ബസ്സ്റ്റാൻഡിന് സമീപം മാവേലിസ്റ്റോറിെൻറ സമീപമാണ് കെട്ടുകണക്കിന് കയർഭൂവസ്ത്രം ഉപയോഗപ്പെടാതെ നശിക്കുന്നത്. പഞ്ചായത്തിെൻറ വിവിധ ഭാഗങ്ങളിൽ കയർഭൂവസ്ത്രം കിട്ടാതെ തൊഴിലുറപ്പ് പദ്ധതികൾപോലും മുടങ്ങിയ സാഹചര്യത്തിലാണ് അധികൃതരുടെ അനാസ്ഥമൂലം ഇവ നശിക്കുന്നതെന്നാണ് പ്രദേശവാസികളും വ്യാപാരികളും പറയുന്നത്. caption അധികൃതരുടെ അനാസ്ഥമൂലം പറമ്പിൽ ബസാറിൽ നശിക്കുന്ന കയർഭൂവസ്ത്രം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.