കോഴിക്കോട്: ഇതരസംസ്ഥാനങ്ങളിൽനിന്ന് കേരളത്തിൽ ജോലിതേടി എത്തുന്നവർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കി ജനങ്ങൾക്കുള്ള പകർച്ചവ്യാധി ഭയം ഇല്ലായ്മ ചെയ്യണമെന്ന് എസ്.എൻ.ഡി.എസ് സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. എസ്.എൻ.ഡി.എസ് സംസ്ഥാന പ്രസിഡൻറ് ഷൈജ കൊടുവള്ളി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി എം.എം. ആഷിഖ്, വൈ. ചെയർമാൻ കെ. ജയശങ്കർ കുന്നംകുളം, വർക്കിങ് ചെയർമാൻ കെ. ജ്യോതിപ്രകാശ്, ജയരാജ് പറവൂർ, സജീവ്ലാൽ, യൂത്ത് ജില്ല അംഗം ശ്രീജിത്ത് ചെറൂപ്പ, സിൽവി വിജയൻ കൊല്ലം, ലിസി കാര്യപ്ര എന്നിവർ സംസാരിച്ചു. സംസ്ഥാന ട്രഷറർ കോഴിശ്ശേരി മണി സ്വാഗതവും പി. സിന്ധു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.