വൈബ്രൻറ്​-2018: സ്വാഗതസംഘം രൂപവത്കരിച്ചു

വൈബ്രൻറ്-2018: സ്വാഗതസംഘം രൂപവത്കരിച്ചു കൊടുവള്ളി: എം.കെ. രാഘവൻ എം.പി നേതൃത്വം നൽകുന്ന വൈബ്രൻറ് -2018 പദ്ധതി ജൂൺ അവസാന വാരം കൊടുവള്ളി നഗരസഭ കമ്യൂണിറ്റി ഹാളിൽ നടക്കും. പരിപാടിയുടെ നടത്തിപ്പിന് 51 അംഗ സ്വാഗത സംഘം കമ്മിറ്റി രൂപവത്കരിച്ചു. സ്വാഗതസംഘം രൂപവത്കരണ യോഗം നഗരസഭ ചെയർപേഴ്സൺ ശരീഫ കണ്ണാടിപ്പൊയിൽ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ കൗൺസിലർ കെ. ശിവദാസൻ അധ്യക്ഷത വഹിച്ചു. പ്ലസ്ടു വിജയിച്ച വിദ്യാർഥികൾക്ക് ദിശാബോധം നൽകുന്നതിന് കരിയർ ഗൈഡൻസ് ക്ലാസും വിജയികൾക്ക് മെമേൻറായും നൽകി ആദരിക്കലുമാണ് വൈബ്രൻറ് 2018. യോഗത്തിൽ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ബിന്ദു അനിൽ കുമാർ, കൗൺസിലർമാരായ കെ.എം. സുഷിനി, കെ. പ്രീത, പി.ടി.എ പ്രസിഡൻറ് കുണ്ടുങ്ങര മുഹമ്മദ്, കെ.കെ.എ. കാദർ, സി.എം. ഗോപാലൻ, സന്തോഷ് കുമാർ, പി.പി. അബ്ദുൽ മജീദ്, വത്സൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. വിജയൻ കാഞ്ഞിരങ്ങാട്ട് സ്വാഗതവും കെ.എ. റഹീം നന്ദിയും പറഞ്ഞു. സ്വാഗതസംഘം ഭാരവാഹികൾ: ശരീഫ കണ്ണാടിപ്പൊയിൽ (ചെയർപേഴ്സൻ), എ.പി. മജീദ് (വൈസ് ചെയർമാൻ), കെ. ശിവദാസൻ (കൺ), വിജയൻ കാഞ്ഞിരങ്ങാട് (കോഓഡിനേറ്റർ), ശ്രീജിത്ത് (ജോ. കൺവീനർ), വി.കെ. അബ്ദുഹാജി (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.