കേരള കോൺഗ്രസിന്​ രാജ്യസഭ സീറ്റ്​: കെ.എസ്​.യു, യൂത്ത്​ കോൺഗ്രസ്​ പ്രവർത്തകർ​ പ്രകടനം നടത്തി

കോഴിക്കോട്: കോൺഗ്രസി​െൻറ രാജ്യസഭ സീറ്റ് കേരള കോൺഗ്രസിന് നൽകാനുള്ള തീരുമാനത്തിനെതിരെ കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ നഗരത്തിൽ പ്രകടനം നടത്തി. മൊഫ്യൂസിൽ ബസ്സ്റ്റാൻഡിൽ നിന്നാരംഭിച്ച പ്രകടനം കിഡ്സൺ കോർണറിൽ സമാപിച്ചു. യൂത്ത് കോൺഗ്രസ് പാർലമ​െൻറ് മണ്ഡലം പ്രസിഡൻറ് ജയ്സൽ അത്തോളി, കെ.എസ്.യു ജില്ല പ്രസിഡൻറ് അഡ്വ. വി.ടി. നിഹാൽ, യൂത്ത് കോൺഗ്രസ് പാർലമ​െൻറ് മണ്ഡലം സെക്രട്ടറിമാരായ പ്രസാദ് അമ്പലക്കോട്ട്, എം. ഷിനു, യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് ജിനേഷ് മാങ്കാവ്, നസീം പെരുമണ്ണ, പി.പി. റമീസ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. കെ.എസ്.യു ജില്ല കമ്മിറ്റി രാജിവെച്ചു കോഴിക്കോട്: കേരള കോണ്‍ഗ്രസ് എമ്മിന് രാജ്യസഭ സീറ്റ് നല്‍കിയതുമായി ബന്ധപ്പെട്ട് കെ.എസ്.യു കോഴിക്കോട് ജില്ല കമ്മിറ്റി രാജിവെച്ചു. ജില്ല പ്രസിഡൻറ് അഡ്വ. വി.ടി. നിഹാലി​െൻറ നേതൃത്വത്തിലുള്ള 12 അംഗ കമ്മിറ്റിയാണ് രാജിവെച്ചത്. രാജിക്കത്ത് സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്തിന് കൈമാറിയതായി വി.ടി. നിഹാല്‍ അറിയിച്ചു. മുന്നണിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പാർട്ടിക്കാണ് കോൺഗ്രസ് സീറ്റ് നല്‍കിയത്. മുന്നണിയില്‍ പോലുമില്ലാത്ത പാർട്ടിക്ക് ജയിക്കുമെന്നുറപ്പുള്ള സീറ്റ് അടിയറവെക്കുന്നത് ആത്മഹത്യാപരമാണെന്നും നിഹാല്‍ പറഞ്ഞു. രാജിക്കത്ത് ലഭിച്ചിട്ടുണ്ടെന്നും നടപടി സ്വീകരിക്കുമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്ത് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.