പനങ്ങാട്​ നോർത്ത്​ എ.യു​.പിക്ക്​ പൂർവ വിദ്യാർഥികളുടെ വക സ്​മാർട്ട്​ ക്ലാസ്​ മുറികൾ

ബാലുശ്ശേരി: പുതിയ അധ്യയന വർഷത്തിലേക്ക് കടക്കുേമ്പാൾ പനങ്ങാട് നോർത്ത് എ.യു.പിക്ക് പൂർവ വിദ്യാർഥികളുടെ വക സ്മാർട്ട് ക്ലാസ് മുറികൾ. സ്കൂൾ പൂർവ വിദ്യാർഥി സംഘടനയുടെ നേതൃത്വത്തിൽ മൂന്നു ലക്ഷത്തോളം രൂപ ചെലവിട്ടാണ് മൂന്നു ക്ലാസ് മുറികൾ സ്മാർട്ടാക്കിയത്. 13 വർഷം മുമ്പ് ശക്തമായ കാറ്റിൽ മരം കടപുഴകി സ്കൂൾ കെട്ടിടത്തിലേക്ക് വീണ് രണ്ടു വിദ്യാർഥികൾ മരിച്ചിരുന്നു. ഇൗ സംഭവത്തെ തുടർന്നായിരുന്നു കേരളത്തിലെ വിദ്യാലയ കോമ്പൗണ്ടിലെ അപകടകരമായ അവസ്ഥയിലെ മരങ്ങൾ മുറിച്ചുമാറ്റാൻ സർക്കാർ നിർദേശം തന്നെ ഉണ്ടായത്. പനങ്ങാട് സ്കൂളിലെ പഴകിയ കെട്ടിടങ്ങളെല്ലാം ഇപ്പോൾ നവീകരിച്ച് പുതിയ കെട്ടിടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ആദ്യഘട്ടമെന്ന നിലയിൽ എൽ.പി ക്ലാസുകളാണ് നവീകരിച്ച് സ്മാർട്ടാക്കിയിട്ടുള്ളത്. നവീകരിച്ച ക്ലാസ് മുറികളുടെ ഉദ്ഘാടനം 12ന് പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.എം. കമലാക്ഷി നിർവഹിക്കുമെന്ന് പൂർവ വിദ്യാർഥി സംഘടന ചെയർമാൻ ഡോ. പ്രദീപ് കുമാർ കല്ലാട്, കൺവീനർ വി.എം. പ്രബീഷ്, ഹെഡ്മാസ്റ്റർ പി. പ്രേംനാഥ്, സി.പി. സബീഷ്, എ.കെ. രവീന്ദ്രൻ, പി.എം. പ്രജീഷ്, പി.പി. വിജയൻ എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.