ഗ്രാമതണൽ പദ്ധതി നാലാം വർഷത്തിലേക്ക്

കക്കട്ടിൽ: നരിപ്പറ്റ സാമൂഹിക വിഹാരകേന്ദ്രം ഗ്രന്ഥശാല നടപ്പാക്കുന്ന കടന്നു. പരിസ്ഥിതിദിനാചരണത്തി​െൻറ ഭാഗമായി വീടുകളിലും സ്ഥാപനങ്ങളിലും വഴിയോരങ്ങളിലും വൃക്ഷങ്ങൾ നട്ട് സംരക്ഷിക്കുകയാണ് പദ്ധതിയിലൂടെ. ഗ്രന്ഥശാല പ്രവർത്തകർ വൃക്ഷത്തൈകളുമായി വീടുകളിലെത്തി തൈകൾ നട്ടു കൊടുക്കുകയും ചെയ്യുന്നുണ്ട്. ആര്യവേപ്പ്, കൂവളം, ഉങ്ങ്, നെല്ലി, ലക്ഷ്മിതരു, ഊത്, സീതപ്പഴം തുടങ്ങിയവയുടെ നൂറുകണക്കിന് തൈകൾ നാലു വർഷത്തിനിെട നട്ടുകഴിഞ്ഞു. ഗ്രന്ഥശാല പ്രസിഡൻറ് അഖിലേന്ദ്രൻ നരിപ്പറ്റ, സെക്രട്ടറി ഒ. അനീഷ്, എം.കെ. ശ്രീജിത്ത്, കെ.സി. ദീപേഷ്, യു.കെ. രഗിൽ എന്നിവർ നേതൃത്വം നൽകി. ഇതര സംസ്ഥാന തൊഴിലാളികൾക്ക് ആശ്വാസമായി പള്ളികളിലെ ഇഫ്താർ കുറ്റ്യാടി: വാടക മുറികളിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളായ നോമ്പുകാർക്ക് അനുഗ്രഹമായി പള്ളികളിലെ ഇഫ്താർ. കുറ്റ്യാടി ടൗൺ, വടയം, പാലേരി പാറക്കടവ്, കുറ്റ്യാടി സിറാജുൽഹുദ കോംപ്ലക്സ് എന്നിവിടങ്ങളിൽ ഇവർക്ക് നിത്യവും നോമ്പുതുറ വിഭവങ്ങളും ഇടക്ക് ഭക്ഷണവും നൽകുന്നു. കുറ്റ്യാടി ടൗൺ പള്ളിയിൽ ഏതാണ്ട് ഇത്തരം നൂറോളം പേർ നോമ്പുതുറക്കാനുണ്ടാവും. പ്രദേശത്തെ ആളുകളാണ് ഭക്ഷണം സ്പോൺസർ ചെയ്യുന്നത്. വടയത്തും പാറക്കടവിലും ദിവസം ഇരുപതോളം തൊഴിലാളികൾ നോമ്പുതുറക്കാനുണ്ടാവും. വടയം മക്കാ മസ്ജിദിൽ ഒരു ദിവസം ഇതര സംസ്ഥാന തൊഴിലാളികളുടെ വക നാട്ടുകാർക്ക് ഇഫ്താർ വിരുന്നുണ്ടാവും. ഇതര സംസ്ഥാന തൊഴിലാളികൾക്കു പുറമെ യാത്രക്കാർക്കും ടൗണിലെ ജോലിക്കാർക്കും പള്ളിയിലെ നോമ്പുതുറ ആശ്വാസമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.